Latest News

സിദ്ധാർത്ഥന്‍റെ മരണം; വെറ്ററിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തൽ

സിദ്ധാർത്ഥന്‍റെ മരണം; വെറ്ററിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തൽ
X

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എംആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളജിന്റെ റാഗിംഗ് സെല്‍ അന്വേഷണം നടത്തി. ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി.

പോലിസ് എഫ്‌ഐആര്‍ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേര്‍ത്തു. കോളജ് യൂണിയന്‍ പ്രസിഡണ്ട് കെ അരുണ്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് കേസ് വിവാദമായതോടെയാണ് പോലിസ് കൃത്യമായി നടപടിയെക്കാന്‍ തയ്യാറായത്. ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു.

Next Story

RELATED STORIES

Share it