Latest News

ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയന്‍ മാധ്യമം

ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയന്‍ മാധ്യമം
X

ന്യൂഡല്‍ഹി : ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയന്‍ മാധ്യമമായ സിബിഎസ്. 9 മാസങ്ങള്‍ക്ക് ശേഷമാണ് ഏറെ ദുരൂഹതകള്‍ നിറഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. നജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാല്‍ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌ററിന്‍ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.

കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 1997 ല്‍ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it