- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഗുരുതരക്രമക്കേട്; കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം
എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ ക്രമക്കേട് മൂലം 1.39 കോടിയുടെ നഷ്ടം വരുത്തി, തുടങ്ങിയ നിരവധി കണ്ടെത്തലുകള്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. വിവിധ ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വരുത്തിയ ക്രമക്കേടിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രമക്കേടുകളെ തുടര്‍ന്ന് ഇന്ദുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ ക്രമക്കേട് മൂലം 1.39 കോടിയുടെ നഷ്ടം വരുത്തിവെച്ച കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.
ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കുകയും ഇന്ദുവില്‍നിന്ന് നഷ്ടം നികത്തണമെന്നുമായിരുന്നു റിപോര്‍ട്ടിലെ നിര്‍ദേശം. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് ചീഫ് എന്‍ജിനീയര്‍ തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ 1.39 കോടി സര്‍ക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി കൂടി നീട്ടിനല്‍കിയായിരുന്നു ക്രമക്കേട്. ആറുമാസത്തില്‍ നിന്ന് 11 മാസമായി ആയിരുന്നു നിര്‍മ്മാണ കാലാവധി കൂട്ടി നല്‍കിയത്.
മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിര്‍മിച്ച കരാറുകാരനെ സഹായിക്കാനായി ഹൈക്കോടതി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരേജും നിര്‍മിക്കാന്‍ കരാറുകാര്‍ക്ക് അനുകൂല നിലപാടെടുത്തു. പിഡബ്ല്യുഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെന്‍ഡറില്‍ പങ്കെടുപ്പിച്ചു എന്നിങ്ങനെ റിപോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഇന്ദുവിനെതിരേയുള്ളത്.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT