Latest News

കൊവിഡ് നിയന്ത്രണ ലംഘനം; കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

കൊവിഡ് നിയന്ത്രണ ലംഘനം; കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: ദിവസേനയുള്ള കൊവിഡ് 19 കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. 188ാം വകുപ്പനുസരിച്ച് സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരേയാണ് കേസുത്തിട്ടുള്ളതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സ്പാട്ടീല്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് പൗരന്മാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്, ഉടന്‍ തീരുമാനമുണ്ടാകും.

''കേസുകളെല്ലാം റദ്ദാക്കാന്‍ ആഭ്യന്തര വകുപ്പ് തത്വത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവിലിരിക്കുമ്പോഴും പിന്നീട് കര്‍ഫ്യൂ സമയത്തും നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം കേസെടുത്തിട്ടുണ്ട്. കേസുകള്‍ റദ്ദാക്കുന്ന കാര്യം സംസ്ഥാന സര്‍

ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും'' വാല്‍സ്പാട്ടീല്‍ പറഞ്ഞു.,

കേസുകളുടെ രജിസ്‌ട്രേഷന്‍ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കയാണ്.

Next Story

RELATED STORIES

Share it