Latest News

ഒ കെ വാസുവിനു നേരെ അക്രമ ശ്രമം; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

ഞായറാഴ്ച്ച വൈകീട്ട് ആറോടെ സെന്‍ട്രല്‍ പൊയിലൂരില്‍ റേഷന്‍ പീടികക്കടുത്തു വെച്ചാണ് അക്രമ ശ്രമം നടന്നത്.

ഒ കെ വാസുവിനു നേരെ അക്രമ ശ്രമം; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
X

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസുവിന് നേരെ അക്രമ ശ്രമമെന്ന് പരാതി. ഞായറാഴ്ച്ച വൈകീട്ട് ആറോടെ സെന്‍ട്രല്‍ പൊയിലൂരില്‍ റേഷന്‍ പീടികക്കടുത്തു വെച്ചാണ് അക്രമ ശ്രമം നടന്നത്.

വീട്ടിലേക്ക് വാഹനം വരുന്ന വഴിയില്‍ ബൈക്കുകള്‍ നിര്‍ത്തിവെച്ച് മാര്‍ഗതടസ്സം സൃഷ്ടിച്ച സംഘമാണ് അക്രമ ശ്രമം നടത്തിയത്. ഗണ്‍മാന്റെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലില്‍ സംഘം മടങ്ങുകയായിരുന്നു.

സംഘത്തിന്റെ പക്കല്‍ ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി ഒ കെ വാസു കൊളവല്ലൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് പരാതി. കൊളവല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വി വി ലതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സിപിഎം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഒ കെ വാസു. സംഘപരിവാര്‍ നേതാവായിരുന്ന ഒ കെ വാസു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സിപിഎമ്മിലെത്തിയത്.


Next Story

RELATED STORIES

Share it