Latest News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിഐ തോമസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിഐ തോമസ് അന്തരിച്ചു
X

കൊല്ലം: കൊല്ലം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും ഇന്ത്യന്‍ എക്‌സ്പ്രസ് കൊല്ലം ബ്യൂറോ ചീഫും ജനയുഗം ജനറല്‍ എഡിറ്ററുമായിരുന്ന ചാത്തന്നൂര്‍ താഴം വടക്ക് വെട്ടിക്കാട് ഹൗസില്‍ വിഐ തോമസ്(67) കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ അന്തരിച്ചു. മേരി തോമസാണ് ഭാര്യ. ടി ഷാ സൂസന്‍ തോമസ്, ടിന ആന്‍ തോമസ് എന്നിവര്‍ മക്കളും തനൂജ് മാത്യു, അനിത് ജോര്‍ജ് ജോണ്‍ എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌കാര ശിശ്രൂഷ നാളെ വൈകീട്ട് 4ന് ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ്,മോസ്‌കോ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടി. നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it