Latest News

വെയിലത്ത് കാറിനകത്ത് ചൂട് കുറയ്ക്കാന്‍ അഹമ്മദാബാദുകാരന്‍ ചെയ്തത്‌

വെയിലത്ത് കാറിനകത്ത് ചൂട് കുറയ്ക്കാന്‍ അഹമ്മദാബാദുകാരന്‍ ചെയ്തത്‌
X

അഹമ്മദാബാദ്: ഗുജറാത്തില്‍ ചൂട് വളരെയധികം ഉയര്‍ന്ന ദിവസങ്ങളാണിത്. ചൂടിനെ പ്രതിരോധിക്കാന്‍ പലവഴികളും തേടിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി വരുന്നുമുണ്ട്. എന്നാല്‍ അഹ്മദാബാദില്‍ നിന്നും വരുന്ന വാര്‍ത്ത തികച്ചും വിത്യസ്തമാണ്. ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഒരു ഉടമ.

ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്ത തണുപ്പിക്കല്‍ തന്ത്രത്തിന്റെ ശില്‍പ്പി. ചാണകത്തില്‍ പൊതിഞ്ഞ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ഗുജറാത്തിലെ ഒരു കാറുടമ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞെന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്‌റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്റെ കാര്‍ മുഴുവന്‍ ചാണകം മെഴുകി എന്നാണ് രുപേഷ് ഗൗരംഗ ദാസിന്റെ പോസ്റ്റ്.

ടൊയോട്ട കൊറോള കാറിന്റെ പുറത്താണ് ഉടമ ചാണകം മെഴുകിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന് വ്യക്തമല്ല.ഈ പോസ്റ്റിന് നിരവധി കമന്റുകളും ഷെയറുകളും വരുന്നുണ്ട്. ചാണകം എത്ര ലെയര്‍ പൂശുമ്പോഴാണ് തണുപ്പ് ലഭിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചാണകത്തിന്റെ മണം ഉടമ എങ്ങനെ സഹിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. ഒരു കമന്റിനു മറുപടിയായി സ്വന്തം പോസ്റ്റല്ല ഇതെന്നും തനിക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടയതാണെന്നും രൂപേഷ് ഗൗരംഗ ദാസ് മറുപടി നല്‍കിയിട്ടുമുണ്ട്. 45 ഡിഗ്രിയോളം ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ അഹമ്മാദാബാദില്‍ രേഖപ്പെടുത്തുന്നത്.


Next Story

RELATED STORIES

Share it