Latest News

വഖ്ഫ് നിയമനം: തെറ്റ് തിരുത്തിയ സര്‍ക്കാര്‍ നടപടി ഒത്തൊരുമയുടെ വിജയമെന്ന് ജമാ അത്ത് കൗണ്‍സില്‍

വഖ്ഫ് നിയമനം: തെറ്റ് തിരുത്തിയ സര്‍ക്കാര്‍ നടപടി ഒത്തൊരുമയുടെ വിജയമെന്ന് ജമാ അത്ത് കൗണ്‍സില്‍
X

കോട്ടയം: ഭരണഘടനാ സ്ഥാപനമായ പിഎസ്സ്‌സി ഒരു വിഭാഗത്തിന് മാത്രമായി നിയമനം നടത്തണമെന്ന ഭരണഘടനാവിരുദ്ധമായ സര്‍ക്കാര്‍ നടപടി തിരുത്തേണ്ടി വന്നത് സമുദായത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രക്ഷോഭത്തിന്റെ ഫലമാണെന്നും ഭാവിയിലും സമാനവിഷയങ്ങളില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ സമുദായ സംഘടനകള്‍ തയ്യാറാകണമെന്നും കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയേറ്റ്.

ബദല്‍ സംവിധാനവും നിയമഭേദഗതിയും ഉടന്‍ തന്നെ നടപ്പില്‍ വരുത്തണമെന്നും മുസ് ലിം സമുദായങ്ങള്‍ ദാനം ചെയ്തതും സംഭാവന നല്‍കുന്നതുമായ വസ്തുവകകള്‍ ഇസ് ലാമിക ആചാരപ്രകാരം കൈകാര്യം ചെയ്യേണ്ടതാണെന്നും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കൃത്യമായ കൂടിയാലോചനകള്‍ സാമുദായിക സംഘടന നേതാക്കന്മാരുമായി ചര്‍ച്ചചെയ്ത് നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി. ഓ അബു സാലി,തമ്പികുട്ടി പാറത്തോട്, ടിപ്പു മൗലാന, ടി. സി ഷാജി, സുബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it