Latest News

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു
X

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിലെ ജലനിരപ്പ് 141.40 അടിയായാണ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഭേദപ്പെട്ട മഴ ലഭിച്ചതിനാല്‍ മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് എടുക്കുന്നത്.

അണക്കെട്ടിലേക്ക് 2,526 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. സ്പില്‍വേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം മുല്ലപ്പെരിയാറിലെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴപെയ്തിരുന്നു. കേരളത്തില്‍ മഴ തുടരുകയും തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാര്‍ തുറക്കേണ്ടിവരും. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it