Latest News

പ്രസവിച്ചപ്പോള്‍ കാല്‍ കിലോഗ്രാം തൂക്കം; 13 മാസത്തെ ആശുപത്രിവാസത്തിനൊടുവില്‍ ക്വെക് യു സുവാന്‍ വീട്ടിലെത്തി

ഏറ്റവും ചെറിയ ശ്വസന ട്യൂബ് നോക്കേണ്ടിവന്നു. മരുന്നിന്റെ കണക്കുകൂട്ടല്‍ പോലും ദശാംശ പോയിന്റുകളായി കുറയ്‌ക്കേണ്ടതായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

പ്രസവിച്ചപ്പോള്‍ കാല്‍ കിലോഗ്രാം തൂക്കം; 13 മാസത്തെ ആശുപത്രിവാസത്തിനൊടുവില്‍ ക്വെക് യു സുവാന്‍ വീട്ടിലെത്തി
X

സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശുവായി കരുതപ്പെടുന്ന കുഞ്ഞ് 13 മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9 ന് സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജനിക്കുമ്പോള്‍ ക്വെക് യു സുവാന്‍ എന്ന കുഞ്ഞിന് വെറും 212 ഗ്രാം ആയിരുന്നു തൂക്കം. വെറും 25 ആഴ്ചകള്‍ക്കുള്ളിലാണ് മാതാവ് പ്രസവിച്ചത്. നാലാം മാസത്തില്‍. ജനനസമയത്ത് 24 സെന്റിമീറ്റര്‍ ആയിരുന്നു പെണ്‍കുഞ്ഞായ ക്വെക് യു സുവാന്റെ നീളം. ഒരു ആപ്പിളിന്റെ തൂക്കവും കടലാസു പെന്‍സിലിനേക്കാള്‍ അല്‍പ്പം കൂടി നീളവുമുള്ള കുഞ്ഞ് അതിജീവിച്ച് നിലനില്‍ക്കുമോ എന്ന ആശങ്കയിലായിരുന്നു വൈദ്യശാസ്ത്രലോകം.


ആശുപത്രിയില്‍ 13 മാസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ക്വെക് യു സുവാന്‍. ആഴ്ചകളോളം വെന്റിലേറ്ററില്‍ ചെലവഴിച്ചു, ഇപ്പോള്‍ വളരെ ആരോഗ്യകരമായ അവസ്ഥയിലാണ്. 6.3 കിലോഗ്രാം ഭാരമുണ്ട്. അകാല ജനനത്തെ അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണിതെന്ന് വിശ്വസിക്കപ്പെടുന്നു.


മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി ആയത് വളരെ ദുര്‍ബലമായ ചര്‍മമമായിരുന്നുവെന്ന് നിയോനാറ്റോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എന്‍ജി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കുന്നതിന് വളരെയേറെ ശ്രദ്ധിക്കേണ്ടിവന്നു. ഏറ്റവും ചെറിയ ശ്വസന ട്യൂബ് നോക്കേണ്ടിവന്നു. മരുന്നിന്റെ കണക്കുകൂട്ടല്‍ പോലും ദശാംശ പോയിന്റുകളായി കുറയ്‌ക്കേണ്ടതായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it