Latest News

വന്യജീവി -മനുഷ്യ സംഘർഷം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

വന്യജീവി -മനുഷ്യ സംഘർഷം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
X

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യജീവികളുമായുള്ള സംഘർഷത്തിൽ സാധാരണക്കാരൻ്റെ ജീവിതം ഇല്ലാതാക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ പദ്ധതികളും അതിനാവശ്യമായ സംഘത്തെയും രുപീകരിക്കണമെന്നും എംപി പറഞ്ഞു. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

ജനങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതി നിർവഹണത്തിനുള്ള ഫണ്ട് എത്രയും വേഗം നൽകണമെന്നും കത്തിൽ പരാമർശിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന കാലതാമസവും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട് എന്നും കത്തിൽ പറയുന്നു.

Next Story

RELATED STORIES

Share it