Latest News

പാലക്കാട് മത്സരിക്കാനില്ല; വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; നിലപാട് തുറന്ന് പറഞ്ഞ് കെ മുരളീധരൻ

പാലക്കാട് മത്സരിക്കാനില്ല; വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; നിലപാട് തുറന്ന് പറഞ്ഞ് കെ മുരളീധരൻ
X

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരന്‍. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

എന്നാല്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്നും മാറി നില്‍ക്കാനാകില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയത്. നെഹ്റു കുടുംബം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, പാലക്കാട്ട് മത്സരിക്കാന്‍ ഇല്ല. വട്ടിയൂര്‍ക്കാവ് തന്റെ വീട് ആണ്. ഇപ്പോള്‍ തനിക്ക് സമയം ഉള്ളതിനാല്‍ ഇനി വട്ടിയൂര്‍ക്കാവില്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it