Latest News

പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്നു: വിവരമറിയാതെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

രാത്രി അവസാനിപ്പിച്ച തിരച്ചില്‍ അടുത്ത ദിവസം തുടരുന്നതിനിടെയാണ് തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്ന യുവതി പുറത്തുവന്നത്.

പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്നു: വിവരമറിയാതെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
X

മലപ്പുറം: ഭര്‍ത്താവിനോട് പിണങ്ങി പുഴയില്‍ ചാടിയ യുവതിക്കു വേണ്ടി നാട്ടുകാരും പോലിസും അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തുമ്പോള്‍ നീന്തിക്കയറിയ യുവതി ഒളിച്ചിരുന്നത് തൊട്ടടുത്തുള്ള തെങ്ങിന്‍തോപ്പില്‍. രാത്രി അവസാനിപ്പിച്ച തിരച്ചില്‍ അടുത്ത ദിവസം തുടരുന്നതിനിടെയാണ് തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്ന യുവതി പുറത്തുവന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ ആര്യന്‍തൊടിക കടവിലായിരുന്നു സംഭവം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവുമായി വഴിക്കുണ്ടായതിനെ തുടര്‍ന്ന് കടവിലെത്തിയ യുവതി കയ്യിലുണ്ടായിരുന്ന ബാഗും മറ്റും വലിച്ചെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ ഇത് കണ്ടതോടെ ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് സമീപവാസികളുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യത്തില്‍ പങ്കാളികളായി. രാത്രി പത്തുമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പരാതിയുമായി എടവണ്ണ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

രാത്രി അവസാനിപ്പിച്ച തിരച്ചില്‍ രാവിലെ പുനരാരംഭിച്ചപ്പോഴായിരുന്നു യുവതിയെ സമീപത്തെ ഒരു തെങ്ങിന്‍തോപ്പില്‍ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. പുഴയില്‍ ചാടിയ ഇവര്‍ നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. യുവതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്നെ മടക്കി അയക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it