Latest News

ഗാസിയാബാദില്‍ ഹിജാബ് നിരോധനത്തിനെതിരേ സമരം ചെയ്ത സ്ത്രീകള്‍ക്ക് മര്‍ദ്ദനം

ഗാസിയാബാദില്‍ ഹിജാബ് നിരോധനത്തിനെതിരേ സമരം ചെയ്ത സ്ത്രീകള്‍ക്ക് മര്‍ദ്ദനം
X

ഗാസിയാബാദ്; ഹിജാബ് നിരോധിച്ചതിനെതിരേ യുപിയിലെ ഗാസിയാബാദില്‍ സമരം ചെയ്ത മുസ് ലിം സ്ത്രീകള്‍ക്കെതിരേ പോലിസ് ആക്രമണം അഴിച്ചുവിട്ടു. കര്‍ണാടകയില്‍ നിന്ന് ആരംഭിച്ച ഹിജാബ് നിരോധനത്തിനെതിരേയുള്ള സമരം ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുപിടിച്ചിട്ടുണ്ട്.

പോലിസ് സംഘം സ്ത്രീകളെ ആക്രമിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. സമരംചെയ്ത സ്ത്രീകളെ പോലിസുകാര്‍ വടിയെടുത്ത് ഓടിക്കുകയായിരുന്നു.

വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.

അനുമതിയില്ലാതെയാണ് സ്ത്രീകള്‍ സമരം ചെയ്തതെന്നാണ് പോലിസ് ആരോപിക്കുന്നത്. അനുമതി കൂടാതെ സമരം ചെയ്തതിന് പോലിസ് എഫ്‌ഐആറും രജിസറ്റര്‍ ചെയ്തു.

ഗാസിയാബാദിലെ സാനി ബസാര്‍ റോഡില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി 15 ഓളം മുസ് ലിം സ്ത്രീകള്‍ അനുവാദമില്ലാതെ ഒത്തുകൂടിയതായി എഫ്‌ഐആറില്‍ പോലിസ് ആരോപിക്കുന്നു. പോലീസ് സംഘം അവിടെയെത്തിയപ്പോള്‍ സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പോലിസ് ആരോപിക്കുന്നു. പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന ചില പുരുഷന്മാരും കോണ്‍സ്റ്റബിള്‍മാരെ അധിക്ഷേപിച്ചുവത്രെ.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസുകാര്‍ ബലം പ്രയോഗിച്ചതായി ദൃശ്യങ്ങള്‍ കാണാം. പോലിസുകാരന്‍ വടികൊണ്ട് അടിക്കുന്നത് ബുര്‍ഖ ധരിച്ച ഒരു സ്ത്രീ തടയാന്‍ ശ്രമിക്കുന്നുമുണ്ട്.

Next Story

RELATED STORIES

Share it