Latest News

നാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം വിജ്ഞാപനമിറക്കി

നാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം വിജ്ഞാപനമിറക്കി
X

ഡല്‍ഹി: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നാരി ശക്തി വന്ദന്‍ അധീനിയം എന്ന പേരില്‍ നിയമം അറിയപ്പെടും.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് അതായത് 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആരും ബില്ലിനെ എതിര്‍ത്തില്ല.

പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ചട്ടം 344 പ്രകാരം ബില്‍ അവതരിപ്പിച്ചതിനാല്‍ 50 ശതമാനം സംസ്ഥാനങ്ങളില്‍ ബില്‍ പാസാക്കേണ്ടതില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാകുക. 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തല്‍.





Next Story

RELATED STORIES

Share it