Latest News

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റാ കേന്ദ്രം മുംബൈയില്‍ ഉദ്ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റാ കേന്ദ്രം മുംബൈയില്‍ ഉദ്ഘാടനം ചെയ്തു
X

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റ കേന്ദ്രം മുംബൈയില്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി വിഭാഗം മന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്ക് വിവരാധിഷ്ടിതമായ സമ്പദ്ഘടനയെന്ന നിലയില്‍ വലിയ സാധ്യതയാണ് ഉള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

മുംബൈയില്‍ ലോകത്തെ രണ്ടാമത്തെ ഡാറ്റ കേന്ദ്രം ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ട്. ലോകോത്തരമായ ഈ കേന്ദ്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിരന്‍നന്ദനി ഗ്രൂപ്പാണ്- ഉദ്ഘാടന പരിപാടിക്കുശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരു ഡാറ്റ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണ് ഉള്ളത്. ഇത്തരം ഡാറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സമ്പദ്ഘനടയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നത്. 1000 കോടിയുടെ പദ്ധതിയാണ് ഇതെന്ന് ചെയര്‍മാന്‍ നിരഞ്ജന്‍ ഹിരാനന്ദാനി പറഞ്ഞു.

പനവേലിലെ 23 ഏക്കര്‍ ഭൂമിയിലാണ് ഡാറ്റാ സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 3500 കോടിയുടെ നിക്ഷേപം കൂടി നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കൊത്ത എന്നീ നഗരങ്ങളില്‍ പരിഗണനയിലുണ്ടെന്നും നിരഞജന്‍ പറഞ്ഞു.

കൊവിഡ് 19 ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് പൊതുവില്‍ കരുതുന്നത്.

Next Story

RELATED STORIES

Share it