Latest News

വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി; എസ് ഐയ്ക്ക് കാല്‍ലക്ഷം പിഴ

കാസര്‍കോട് കുമ്പള കോസ്റ്റല്‍ പോലിസ് ഇന്‍സ്‌പെക്ടറായ ദിലീഷ് പിഴ ട്രഷറിയില്‍ ഒടുക്കി ചെലാന്‍ രസീത് കമ്മീഷന് കൈമാറി

വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി; എസ് ഐയ്ക്ക് കാല്‍ലക്ഷം പിഴ
X

തിരുവനന്തപുരം: വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നല്‍കുകയും വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് കാല്‍ലക്ഷം രൂപ പിഴ. കടയ്ക്കല്‍ പോലിസ് സ്‌റ്റേഷന്‍ എസ്.ഐ ആയിരുന്ന കെ ദിലീഷിനാണ് 25,000 രൂപ പിഴ വിധിച്ച് കമ്മീഷണര്‍ ഡോ. കെഎല്‍ വിവേകാനന്ദന്‍ ഉത്തരവിട്ടത്. നിലവില്‍ കാസര്‍കോട് കുമ്പള കോസ്റ്റല്‍ പോലിസ് ഇന്‍സ്‌പെക്ടറായ ദിലീഷ് പിഴ ട്രഷറിയില്‍ ഒടുക്കി ചെലാന്‍ രസീത് കമ്മീഷന് കൈമാറി.

കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ആവശ്യപ്പെട്ട് അഞ്ചല്‍ മണ്ണൂര്‍ സ്വദേശി വി ബിനോദ് നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷയ്ക്ക് തെറ്റായ മറുപടിയായിരുന്നു എസ്‌ഐ നല്‍കിയത്. ഒന്നാം അപ്പീല്‍ അധികാരിയായ ഡിവൈഎസ്പിയും ഇതേ തെറ്റ് ആവര്‍ത്തിച്ചു. വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്ത കാലയളവിലെ അപ്പീല്‍ അധികാരികളായിരുന്ന സിഐ എസ് സാനി, പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ എന്നിവരെ കമ്മീഷന്‍ താക്കീത് ചെയ്തു.

Next Story

RELATED STORIES

Share it