Latest News

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന ബന്ധു സഹായിക്കാതെ പോയെന്ന് ആക്ഷേപം

എം സി റോഡില്‍ നടപ്പാതയ്ക്ക് സമീപം എട്ടുമണിക്കൂറോളം കിടന്ന വിനുമോന്‍ പിന്നീട് മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന ബന്ധു സഹായിക്കാതെ പോയെന്ന് ആക്ഷേപം
X

കോട്ടയം: ഏറ്റുമാനൂര്‍ എം സി റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. അതിരമ്പുഴ പുത്തന്‍പുരയ്ക്കല്‍ ആര്‍ വിനുമോനാണ് (36) മരണപ്പെട്ടത്. പരിക്കേറ്റ ഇയാളെ സഹായിക്കാതെ കൂടെയുണ്ടായിരുന്ന ബന്ധു കടന്നുകളഞ്ഞുവെന്ന് ആരോപണമുണ്ട്.


ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. എം സി റോഡില്‍ നടപ്പാതയ്ക്ക് സമീപം എട്ടുമണിക്കൂറോളം കിടന്ന വിനുമോന്‍ പിന്നീട് മരിച്ചു. ബന്ധുവായ നൗഫല്‍ എന്ന രാജേഷിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടു. മരണകാരണം അറിഞ്ഞശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിനുവിന്റെ മരണം സംബന്ധിച്ച് സഹോദരി പോലിസില്‍ പരാതി നല്‍കി.


സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. പട്ടിത്താനത്തുള്ള ബന്ധുവീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു വിനുമോനും, നൗഫലും. ഓട്ടോയിലായിരുന്നു യാത്ര. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഓട്ടോമറിഞ്ഞ് അപകടമുണ്ടായി. ഈ സമയം വിനു നിലത്ത് വീണുകിടക്കുകയായിരുന്നു. പിന്നീട് െ്രെഡവറും നൗഫലും ചേര്‍ന്ന് വാഹനം ഉയര്‍ത്തി വിനുവിനെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.


പിന്നീട് വിനുവിനെ റോഡരികിലെ നടപ്പാതയില്‍ കിടത്തി നൗഫല്‍ ഓട്ടോയില്‍ കയറിപ്പോയി. എട്ടുമണിക്കൂറോളമാണ് പരിക്കേറ്റ ഇയാള്‍ നടപ്പാതയില്‍ കിടന്നത്. വിനു അപസ്മാര രോഗി കൂടിയാണ്. മരണകാരണം ഉള്‍പ്പടെ അന്വേഷിക്കുമെന്ന് ഏറ്റുമാനൂര്‍ പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it