തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
BY SLV1 Jun 2024 9:07 AM GMT
X
SLV1 Jun 2024 9:07 AM GMT
തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്.
വീടിന് പുറത്തുള്ള ബാത്ത്റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാത്ത്റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, എരുമപ്പെട്ടി വേലൂര്‍ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥന് മരിച്ചു. കുറുമാന് പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന് (50) ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്
Next Story
RELATED STORIES
ചായയുമായി ട്രെയിനില്‍ കയറാന്‍ ശ്രമം; തെന്നിവീണ് ഒറ്റപ്പാലം സ്വദേശി...
19 Sep 2024 3:07 PM GMTനിപ: ഒരു ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്
19 Sep 2024 2:37 PM GMTഎം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ്...
19 Sep 2024 2:28 PM GMTസിബിഎസ്ഇ ഉറുദു ചോദ്യപേപ്പര്‍ ഒഴിവാക്കി; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ...
19 Sep 2024 1:47 PM GMTസംവിധായകന് വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
19 Sep 2024 1:00 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത്...
19 Sep 2024 12:45 PM GMT