Latest News

സിഡിഎം വഴി കള്ളനോട്ട് മാറ്റിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

നവംബര്‍ നാലിന് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചപ്പോള്‍ ഇതില്‍ 500ന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സിഡിഎം വഴി കള്ളനോട്ട് മാറ്റിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
X

പത്തനംതിട്ട: കാഷ് ഡെപ്പോസിറ്റ് മെഷിന്‍(സിഡിഎം) വഴി കള്ളനോട്ട് മാറിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അഴൂര്‍ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുനില്‍ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മറ്റു മൂന്നു യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കോടതിയില്‍ ഹാജരാക്കിയ ശബരിനാഥിനെ റിമാന്റ് ചെ്തു.

നവംബര്‍ നാലിന് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചപ്പോള്‍ ഇതില്‍ 500ന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. അന്നേ ദിവസം ബാങ്കില്‍ നടന്ന പരിശോധയില്‍ വിവരം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് മാനേജര്‍ അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ശബരിനാഥാണ് അക്കൗണ്ടിലേക്ക് പണമിട്ടതെന്ന് നിതിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ശബരിനാഥിനെ പൊലീസ് വിളിപ്പിച്ചത്. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. തുടര്‍ന്ന് അഖിലിനെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ കൈമാറിയതെന്ന് അഖില്‍ പോലീസിനോട് പറഞ്ഞു. മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തശേഷം ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it