Latest News

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ തല്ലിച്ചതച്ചു; യുവതിയെ വീട്ടില്‍ കയറി കുത്തി

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ തല്ലിച്ചതച്ചു; യുവതിയെ വീട്ടില്‍ കയറി കുത്തി
X

കൊച്ചി: പെണ്‍സുഹൃത്തിനോട് സംസാരിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിചതച്ചു. പത്തിലേറെ കേസുകളില്‍ പ്രതിയായിട്ടുള്ള കൊച്ചി താന്തോനി തുരുത്ത് സ്വദേശി ശ്രീരാജ് എന്നയാളാണ് മറ്റൊരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ശ്രീരാജ്, മര്‍ദ്ദനമേറ്റ യുവാവിന്റെ ഫോണില്‍ സ്റ്റാറ്റസ് ആയി ഇട്ടു. അങ്ങനെയാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

തുരുത്ത് കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ശ്രീരാജ് സ്ഥിരം തലവേദനയാണെന്ന് പോലിസ് പറയുന്നു. പോലിസിന്റെ സാന്നിധ്യം അറിയുന്ന ഉടന്‍തന്നെ കായലില്‍ ചാടി നീന്തി രക്ഷപ്പെടുകയാണ് ഇയാള്‍ ചെയ്യാറ്. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മുളവുകാട് പോലിസ് ഇയാളെ പിടികൂടി. കാപ്പ ചുമത്തപ്പെട്ട ശ്രീരാജിന് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചാണ് കൊച്ചിയിലെത്തി ആക്രമണം നടത്തിയിരിക്കുന്നത്. യുവാവുമായി സംസാരിച്ചതിന് പെണ്‍ സുഹൃത്തിനെയും ശ്രീരാജ് വീട്ടില്‍ കയറി ആക്രമിച്ചു. യുവതിയുടെ കാലില്‍ കത്തികൊണ്ട് കുത്തിയ ശ്രീരാജ് വീട് തകര്‍ക്കാനും ശ്രമിച്ചു. യുവതിയുടെ ഫോണുമായാണ് ഇയാള്‍ സ്ഥലം വിട്ടത്. യുവാവിന്റെയും യുവതിയുടെയും പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it