Latest News

കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു

കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
X

കൊല്ലം: യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരേ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഉടുതുണി അഴിച്ച് കാണിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it