- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമഡിയും കൊലപാതകവും കത്തിക്കുത്തും തട്ടിപ്പും ബെല്ലി ഡാന്‍സുമുണ്ട് : പിണറായി ഭരണം സിനിമയാക്കാന്‍ ആഷിക് അബുവിന് യുത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം
ഇനി പണമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും....യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ....ബക്കറ്റ് പിരിവെടുത്തോ...ആഷിഖിന് സിനിമപിടിക്കാന്‍ 500രൂപ ചലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം.
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന സംവിധായകന്‍ ആഷിഖ് അബുവിനെ പിണറായി ഭരണം സിനമയാക്കാന്‍ ക്ഷണിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിയാസ് മുക്കോളിയാണ് പിണറായി വിയന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കിയാല്‍ ഗംഭീര വിജയമായിരിക്കും എന്ന് ആഷിക് അബുവിനെ ഓര്‍മപ്പെടുത്തിയത്. കോമഡിയും കൊലപാതകവും കത്തിക്കുത്തും തട്ടിപ്പും ബെല്ലി ഡാന്‍സും എല്ലാം അതില്‍ ഉണ്ടാകുമെന്നും പണം കണ്ടെത്താന്‍ സാധിച്ചില്ലേങ്കില്‍ പാട്ടപ്പിരിവ് നടത്തി പണം പിരിച്ച് തരുമെന്നും റിയാസ് പരിഹസിക്കുന്നു.
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെയാണ്, പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പ്രിയപ്പെട്ട ആഷിഖ് അബൂ...പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു...താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച...എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം...പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്. ആവശ്യത്തിലധികം കോമഡി യുണ്ട്...ചിറ്റപ്പന്‍ ജയരാജന്‍)ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാല്‍ കൃപേഷ്, ലരേ....)ദാനധര്‍മങ്ങളുണ്ട്. (അരമന്ത്രി കൊച്ചാപ്പാന്റെ മാര്‍ക്ക് ദാനം)പാട്ടും കത്തിക്കുത്തുമുണ്ട്(ശിവരഞ്ജിത്ത്, നസീം എൃീാ യൂണിവേഴ്‌സിറ്റി കോളേജ്)ബെല്ലി ഡാന്‍സുണ്ട്(മണി ഉദ്ഘാടനം ചെയ്ത ക്വാറി )പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്...കിന്നാരമുണ്ട്. (പൂച്ചക്കുട്ടി ശശീന്ദ്രന്‍). പിആറും അവാര്‍ഡുമുണ്ട്. അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും,മുബൈ മുത്തശ്ശനും തുടങ്ങി ഡിഎന്‍എ ടെസ്റ്റ് വരെ ഉണ്ട്....(ആ കോടിയേരീസ് )...കുടുംബ സ്‌നേഹമുണ്ട് (ചിറ്റപ്പന്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങള്‍ )തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ അവാര്‍ഡുമുണ്ട്... (കോട്ടിട്ട് പിഞ്ഞാണം വാങ്ങല്‍). മാഫിയുടെ പല രൂപങ്ങളുണ്ട്. കാണാതാകലുണ്ട്... (ഉത്തരപേപ്പര്‍ )
സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വര്‍ണ്ണക്കളക്കടത്തുമുണ്ട് പിന്നെ...മണ്ണ്,പെണ്ണ്,മണല്‍,ഡാറ്റ, ഹെലികോപടര്‍,അബ്കാരി, അങ്ങനെ മാഫിയയുടെ പല രൂപങ്ങളുണ്ട്. ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്. (പ്രളയബാധിതരുടെ,ജടഇ ഉദ്യോഗാര്‍ത്ഥികളുടെ, രോഗികളുടെ,മത്സ്യതൊഴിലാളികളുടെ....അങ്ങനെ അനേകായിരങ്ങളുടെ )ഇത് ഗൗരവം ചോരാതെ ചെയ്യാന്‍ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്....താങ്കൾ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു...ഇനി പണമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും....യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ....ബക്കറ്റ് പിരിവെടുത്തോ...ആഷിഖിന് സിനിമപിടിക്കാന്‍ 500രൂപ ചലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം. താങ്കള്‍ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ എന്നു പറഞ്ഞാണ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
RELATED STORIES
ഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു സാംസണ് ടീമില്;...
26 Oct 2024 5:12 AM GMTപൂനെയിലും ഗത്യന്തരമില്ലാതെ ഇന്ത്യ; 156ന് പുറത്ത്; ന്യൂസിലന്റിന് 301...
25 Oct 2024 12:15 PM GMTട്വന്റി-20 ക്രിക്കറ്റില് പുതുചരിത്രം രചിച്ച് സിംബാബ് വെ; 20 ഓവറില്...
23 Oct 2024 4:30 PM GMT36 വര്ഷങ്ങള്ക്കു ശേഷം ഇന്ത്യന് മണ്ണില് ടെസ്റ്റ് ജയവുമായി...
20 Oct 2024 8:35 AM GMTബെംഗളൂരു ടെസ്റ്റില് സര്ഫറാസിന് സെഞ്ചുറി; പന്തിന് ഫിഫ്റ്റി; മഴ...
19 Oct 2024 6:47 AM GMT