Latest News

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കോട്ടയം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ഡി.സി.സിക്ക് കത്തു നല്‍കി. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിയായി ചാണ്ടി ഉമ്മന്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഏതാനും നാളുകളായി ഡല്‍ഹിയിലായിരുന്ന ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രചാരണസമിതിയില്‍ അംഗമായാണ് ഡല്‍ഹിയില്‍ എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it