Latest News

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; പട്ടാമ്പിയില്‍ നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; പട്ടാമ്പിയില്‍ നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് യൂത്ത് ലീഗ്
X

പാലക്കാട്: മുസ്‌ലിം ലീഗിന് പട്ടാമ്പി സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടാമ്പിയില്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് യൂത്ത് ലീഗിന്റെ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

ലീഗ് നേതാക്കളെ ഇക്കാര്യം അറിയിച്ചു. പ്രതിഷേധത്തിന് ലീഗ് നേതൃത്വം മൗനാനുവാദം നല്‍കിയതായും റിപോര്‍ട്ടുകളുണ്ട്. യുഡിഎഫ് നേതൃത്വത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

Next Story

RELATED STORIES

Share it