Latest News

മകളോടൊപ്പം ഉംറ നിർവഹിക്കാൻ പോയ രാമനാട്ടുകര കോടംമ്പുഴ സ്വദേശിനി നിര്യാതയായി

മകളോടൊപ്പം ഉംറ നിർവഹിക്കാൻ പോയ രാമനാട്ടുകര കോടംമ്പുഴ സ്വദേശിനി നിര്യാതയായി
X

കോഴിക്കോട് : ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങവെ അസുഖം ബാധ്യതയായി ജിദ്ദ അബൂഹുൽ കിംഗ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു രാമനാട്ടുകര കോടംമ്പുഴ സ്വദേശിയും തുമ്പപ്പാടം പരേതനായ കൊല്ലാരം കണ്ടി മുഹമ്മദിന്റെ ഭാര്യയുമായ നാണിയാട്ട് സൈനബ (72) നിര്യതയായി.

ഉംറ കർമ്മങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനബ എയർപോർട്ടിൽ വച്ച് തളർന്നു പോവുകയും ഉടൻ കിംഗ് അബ്ദുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഐസിയുവിൽ ചികിത്സയിലായിരുന്ന സൈനബ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ഉംറക്ക് ഒപ്പം ഉണ്ടായിരുന്നത് മകളും സഹോദരിയും, ആയിരുന്നു.

മക്കൾ : മുജീബ്റഹ്മാൻ, റിയാസ് ,ഷക്കീല, ഫാത്തിമ, ആമിന. മരണാനന്തര കർമ്മങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ സഹായത്തോടുകൂടി ജിദ്ദയിൽ നടക്കും.

Next Story

RELATED STORIES

Share it