Health

സ്തനാര്‍ബുദ രോഗ നിര്‍ണയത്തിന് രക്തപരിശോധനയുമായി ഡിഡിആര്‍സി എസ്ആര്‍എല്‍

ലോകമെമ്പാടുമുള്ള സ്തീകളില്‍, ഒന്‍പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ സ്തനാര്‍ബുദം വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് ഡിഡിആര്‍സി എസ്ആര്‍എല്‍ ഡയഗ്‌നോസ്റ്റിക് സര്‍വീസസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അജിത് ജോയി, 'ഓങ്കോടാബ് ഇന്‍ കോര്‍പറേറ്റഡ് സിഇഒ രാഹുല്‍ പുരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സ്തനങ്ങളിലെ തടിപ്പും കല്ലിപ്പും കൊണ്ട് അര്‍ബുദസാധ്യത തിരിച്ചറിയാമെങ്കിലും അത് പലപ്പോഴും വൈകിയേ മനസിലാക്കാന്‍ കഴിയൂ. തടിച്ച സ്തനങ്ങളുള്ള സ്ത്രീകളില്‍ 50 ശതമാനത്തിന്റെയും സ്തനാര്‍ബുദം, അതിന്റെ തുടക്ക കാലയളവില്‍ മാമോഗ്രഫി പരിശോധന കൊണ്ട് തിരിച്ചറിയാന്‍ പറ്റാതെ പോകാറുമുണ്ട്. കോണ്‍ട്രാസ്റ്റ് എം ആര്‍ ഐ മാമോഗ്രാഫി ഒരു മാസ് സ്‌ക്രീനിംഗ് ഉപകരണമായി ഉപയോഗിക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ പോലും ഒരു ദശലക്ഷം സെല്ലുകള്‍ (105 സെല്ലുകള്‍) ഉള്ള മുഴകള്‍ മാത്രമേ കണ്ടെത്താന്‍ കഴിയുവെന്നും ഇവര്‍ പറയുന്നു

സ്തനാര്‍ബുദ രോഗ നിര്‍ണയത്തിന് രക്തപരിശോധനയുമായി ഡിഡിആര്‍സി എസ്ആര്‍എല്‍
X

കൊച്ചി: സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത നേരത്തെ അറിയുവാന്‍, ഇനി, രക്തപരിശോധന മതിയാകും. രോഗനിര്‍ണയ സേവനദാതാക്കളായ ഡിഡിആര്‍സി എസ്ആര്‍എല്‍, അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍ എന്നു പേരിട്ടിരിക്കുന്ന രക്തപരിശോധനയ്ക്ക് ലോക അര്‍ബുദ ദിനത്തിന്റെ ഇരുപതാം വാര്‍ഷികമായ ഇന്ന് തുടക്കംകുറിക്കും. സ്ത്രീകളില്‍ അധികരിച്ചുവരുന്ന സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള ലക്ഷ്യത്തിലാണ്, കേരളത്തിലെമ്പാടും 220 ശാഖകളും ഇന്ത്യയിലെമ്പാടുമായി 3500 സഹശാഖകളുമുള്ള ഡിഡിആര്‍സി എസ്ആര്‍എല്‍, വിപ്ലവകരമായ ഈ രക്തപരിശോധന അവതരിപ്പിക്കുന്നതെന്ന് ഡിഡിആര്‍സി എസ്ആര്‍എല്‍ ഡയഗ്‌നോസ്റ്റിക് സര്‍വീസസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അജിത് ജോയി, 'ഓങ്കോടാബ് ഇന്‍ കോര്‍പറേറ്റഡ് സിഇഒ രാഹുല്‍ പുരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ലോകമെമ്പാടുമുള്ള സ്തീകളില്‍, ഒന്‍പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ സ്തനാര്‍ബുദം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സ്തനങ്ങളിലെ തടിപ്പും കല്ലിപ്പും കൊണ്ട് അര്‍ബുദസാധ്യത തിരിച്ചറിയാമെങ്കിലും അത് പലപ്പോഴും വൈകിയേ മനസിലാക്കാന്‍ കഴിയൂ. തടിച്ച സ്തനങ്ങളുള്ള സ്ത്രീകളില്‍ 50 ശതമാനത്തിന്റെയും സ്തനാര്‍ബുദം, അതിന്റെ തുടക്ക കാലയളവില്‍ മാമോഗ്രഫി പരിശോധന കൊണ്ട് തിരിച്ചറിയാന്‍ പറ്റാതെ പോകാറുമുണ്ട്.

കോണ്‍ട്രാസ്റ്റ് എം ആര്‍ ഐ മാമോഗ്രാഫി ഒരു മാസ് സ്‌ക്രീനിംഗ് ഉപകരണമായി ഉപയോഗിക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ പോലും ഒരു ദശലക്ഷം സെല്ലുകള്‍ (105 സെല്ലുകള്‍) ഉള്ള മുഴകള്‍ മാത്രമേ കണ്ടെത്താന്‍ കഴിയുവെന്നും ഇവര്‍ പറയുന്നു. ബിആര്‍സിഎ 1 അഥവാ 2 ജീന്‍ പോസിറ്റീവ് ആയതും കുടുംബപരമായി സ്തനാര്‍ബുദ പാരമ്പര്യമുള്ളതും തടിച്ച സ്തനങ്ങളുള്ളതുമായ സ്ത്രീകളില്‍ പൊതുവേ അര്‍ബുദ സാധ്യത കൂടും. സാധാരണയായി, ബിആര്‍സിഎ പോസിറ്റീവ് ആയുള്ള 80 ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ സ്തനാര്‍ബുദം വന്നുചേരാറുണ്ട്. നിലവിലെ സാഹചര്യത്തില്‍, ഇത്തരം സ്ത്രീകള്‍, തങ്ങളുടെ ജീവിതകാലം മുഴുവനുള്ള ഓരോ ആറു മാസവും എംആര്‍ഐ പരിശോധന നടത്തുകയോ സ്തനങ്ങള്‍ നീക്കംചെയ്യുകയോ ചെയ്യേണ്ടിവന്നേക്കാം. ഇത്തരം സാഹചര്യത്തിലാണ്, രോഗസാധ്യത കൂടുതലുള്ള സ്ത്രീകളിലെ രോഗനിര്‍ണയം നേരത്തെയാക്കാന്‍ പര്യാപ്തമായ ഒരു പരിശോധനയ്ക്കായി ലോകം ഉറ്റുനോക്കിയിരുന്നത്. രോഗഭയമില്ലാത്തവര്‍ക്കും, തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഒരു ഇതര പരിശോധന തല്‍ക്കാലം നിലവിലില്ലായിരുന്നു, താനും.ഈ സാഹചര്യത്തില്‍, വിപ്ലവകരമായ രക്തപരിശോധനയുമായി അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍ എത്തുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

95 ശതമാനം സ്ത്രീകളിലും നിലവിലെ രോഗപരിശോധനയുടെ അപര്യാപ്തകള്‍ പരിഹരിക്കുവാന്‍ പര്യാപ്തമാണ് ഈ നൂതന കണ്ടുപിടുത്തം. മയോക്ലിനിക്കിലെ പൂര്‍വവിദ്യാര്‍ഥിനിയും അര്‍ബുദ ശാസ്ത്രജ്ഞയുമായ ഡോ.പിങ്കു മുഖര്‍ജിയാണ് അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോറിനു പിന്നിലെ നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ഡോ.പിങ്കുവിന്റെ അമേരിക്ക ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്പനിയായ ഓങ്കോടാബ് ഇന്‍കോര്‍പ്പറേറ്റഡ് ആണ്, രക്തസാമ്പിളുകളിലെ ട്യൂമര്‍ അധിഷ്ഠിത പ്രോട്ടീന്‍ കൃത്യമായി വിലയിരുത്തുവാനുള്ള പ്രക്രിയ വികസിപ്പിച്ചെടുത്തത്.പരമ്പരാഗത പരിശോധനകളില്‍, ഒരു വ്യക്തിയുടെ പരിശോധനാ ഏകകം, ആരോഗ്യമുള്ള മറ്റു വ്യക്തികളില്‍ നിന്നുമുള്ള സാധാരണ തോതുമായാണ് താരതമ്യം ചെയ്യാറുള്ളത്. എന്നാല്‍, ഈ പുതിയ പരിശോധനയില്‍, രോഗിയുടെ ആദ്യ പരിശോധനയില്‍ ലഭിച്ച ഫലം അഥവാ ബേസ്‌ലൈന്‍ സ്‌കോറുമായുള്ള താരതമ്യവും നോക്കാറുണ്ട്. രക്തസാമ്പിളുകളിലെ ട്യൂമര്‍ അധിഷ്ഠിത പ്രോട്ടീന്‍ അളവ് ഓരോ വ്യക്തികളിലും മാറാമെന്നതുകൊണ്ടുതന്നെ രോഗിയുടെ തന്നെ ബേസ്‌ലൈന്‍ സ്‌കോര്‍ താരതമ്യം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. അങ്ങിനെ വരുമ്പോള്‍, അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍ പരിശോധന, സ്തനാര്‍ബുദം നേരത്തെ തന്നെ തിരിച്ചറിയുവാന്‍ സഹായകമാകുന്നുവെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it