Sub Lead

നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.

നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
X

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക ക്യാംപസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. എഐഎസ്എഫിന്റെ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പരീക്ഷാഫീസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് എഐഎസ്എഫ് പറഞ്ഞു.

Next Story

RELATED STORIES

Share it