Health

അകാല ജനിത ശിശുക്കളുടെ കണ്ണിന് പ്രത്യേക ശ്രദ്ധ നല്‍കണം: നേത്ര രോഗ വിദഗ്ദ്ധര്‍

ഗര്‍ഭാവസ്ഥയില്‍ എട്ടുമാസം തികയുന്നതിന് മുന്‍പ് തന്നെ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടുണ്ടാവില്ല. നവജാതശിശു ഇന്‍കുബേറ്റര്‍ തുടങ്ങിയ പരിചരണത്തില്‍ കഴിയുമ്പോള്‍ ക്രമരഹിതവും ദുര്‍ബലവുമായ രക്തക്കുഴലുകള്‍ ഉണ്ടായി രക്തസ്രാവമുണ്ടാക്കുന്നു. ഇത് റെറ്റിനയില്‍ പാടുകളുണ്ടാക്കുകയും, കൂടുതല്‍ വഷളായി ആന്തരിക പ്രതലത്തില്‍ നിന്ന് റെറ്റിനയെ വേര്‍പെടുത്തി അന്ധതയ്ക്ക് വരെ കാരണമാകുന്നുവെന്നും ഡോ. എ ഗിരിധര്‍ പറഞ്ഞു

അകാല ജനിത ശിശുക്കളുടെ കണ്ണിന് പ്രത്യേക ശ്രദ്ധ നല്‍കണം: നേത്ര രോഗ വിദഗ്ദ്ധര്‍
X

കൊച്ചി: അകാല ജനിത ശിശുക്കളുടെ കണ്ണിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് നേത്ര രോഗ വിദഗ്ദ്ധര്‍.ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടും എസ് എസ് എം. ഐ റിസര്‍ച്ച് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ റെറ്റിനയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിലാണ് നേത്രരോഗ വിദഗ്ദര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.ഡോ. എ ഗിരിധര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. ഗര്‍ഭാവസ്ഥയില്‍ എട്ടുമാസം തികയുന്നതിന് മുന്‍പ് തന്നെ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടുണ്ടാവില്ല. നവജാതശിശു ഇന്‍കുബേറ്റര്‍ തുടങ്ങിയ പരിചരണത്തില്‍ കഴിയുമ്പോള്‍ ക്രമരഹിതവും ദുര്‍ബലവുമായ രക്തക്കുഴലുകള്‍ ഉണ്ടായി രക്തസ്രാവമുണ്ടാക്കുന്നു. ഇത് റെറ്റിനയില്‍ പാടുകളുണ്ടാക്കുകയും, കൂടുതല്‍ വഷളായി ആന്തരിക പ്രതലത്തില്‍ നിന്ന് റെറ്റിനയെ വേര്‍പെടുത്തി അന്ധതയ്ക്ക് വരെ കാരണമാകുന്നുവെന്നും ഡോ. എ ഗിരിധര്‍ പറഞ്ഞു.ആര്‍ഒപി രോഗാവസ്ഥ ബാഹ്യലക്ഷണങ്ങള്‍ കാണിക്കില്ല.അതിനാല്‍ സ്‌ക്രീന്‍ ചെയ്ത് കണ്ടെത്തി പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുവിട്രിയോ റെറ്റിന സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും അഡ്വാന്‍സ്ഡ് ഐ സെന്റര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംആര്‍) ചണ്ഡിഗഡിലെ ഒഫ്താല്‍മോളജി വിഭാഗം മേധാവിയുമായ ഡോ. മങ്കട്ട് റാം ഡോഗ്ര, 'ഇന്ത്യയില്‍ അകാല ജനിത ശിശുക്കളിലെ റെറ്റിനോപ്പതി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

മിക്ക ആശുപത്രികളിലും നവജാതശിശു പരിചരണ യൂനിറ്റുകള്‍ ഉണ്ട്. ഇവിടെയെല്ലാം കുഞ്ഞിന്റെ കണ്ണുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം. തുടക്കത്തില്‍ ശരിയായ സ്‌ക്രീനിംഗ് മാത്രമാണ് രോഗം കണ്ടെത്താനുള്ള പോംവഴി. പൊതുജന അവബോധം സൃഷ്ടിക്കുകയും നിയോനാറ്റോളജിസ്റ്റികള്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കുകയും വേണംമെന്നും ഡോ. മങ്കട്ട് റാം ഡോഗ്ര പറഞ്ഞു.ലോകമെമ്പാടും സമയമെത്താതെ ജനിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ ആര്‍ഒപി യും പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ത്യയിലെയും മറ്റ് പല രാജ്യങ്ങളിലെയും കുട്ടികളിലൈ അന്ധതയുടെ ഒരു പ്രധാന കാരണം ആര്‍ഒപി. ആണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. സ്‌ക്രീനിംഗ് വൈകുന്നത് കുഞ്ഞുങ്ങള്‍ക്ക് നേരത്തെ ചികില്‍സ കിട്ടുന്നതിത് തടസമാവുന്നുണ്ട്. സ്റ്റേജ് 5 ആര്‍ഒപിയുള്ള മിക്ക ശിശുക്കളും സ്‌ക്രീനിങ്ങ് നടന്നതായി കാണുന്നില്ല. വിവിധ മെഡിക്കല്‍ വകുപ്പുകയുടെ ഏകോപനമാണ് ഇവിടെ പ്രധാനം. നിയോനാറ്റോളജിസ്റ്റുകള്‍, ശിശുരോഗവിദഗ്ദ്ധര്‍, ഗൈനക്കോളജിസ്റ്റുകള്‍, മാതാപിതാക്കള്‍ എന്നിവരില്‍ ആര്‍.ഒ.പി.യെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

പരിശീലനം ലഭിച്ച നേത്രരോഗവിദഗ്ദ്ധര്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍, റെറ്റിനല്‍ ഇമേജിംഗ് സാങ്കേതിക വിദ്യ പ്രയോജനപ്പെടും ഉചിതമായ റഫറല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.ആര്‍ഒപി നിര്‍ണ്ണയത്തിന് ഇന്ത്യയ്ക്ക് സ്‌ക്രീനിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. 2 കിലോയിലോ അതില്‍ കുറവോ ഭാരമോ, ഗര്‍ഭാവസ്ഥയില്‍ 34 ആഴ്ചയോ അതില്‍ കുറവോ ഉള്ള എല്ലാ ശിശുക്കളെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കര്‍ശനമായ ആര്‍ഒപി സ്‌ക്രീനിംഗ് പ്രോട്ടോക്കോളുകള്‍ ഉള്‍പ്പെടുത്തി നവജാതശിശു സംരക്ഷണ വിപുലീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, നാഷണല്‍ നിയോനാറ്റോളജി ഫോറം, കേരളം, കൊച്ചി ഒഫ്താല്‍മിക് ക്ലബ് എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇരുന്നൂറിലധികം നേത്രരോഗവിദഗ്ദ്ധരും, നിയോനാറ്റോളജിസ്റ്റുകളും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധരും പങ്കെടുുത്തു.

Next Story

RELATED STORIES

Share it