- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലം രോഗങ്ങളുടേയും,ഇഴ ജന്തുക്കളുടേയും കാലമാണ്.മഴ കനക്കുന്നതോടെ പാമ്പുകളുടെ പൊത്തുകളില്‍ വെള്ളം കയറി നശിച്ച് പോകുന്നു.ഇതു മൂലം അവ പുറത്തിറങ്ങേണ്ട അവസ്ഥ വരുന്നു.ആവാസത്തിനായി അവ ആശ്രയിക്കുക മഴ നനയാതിരിക്കാന്‍ നമ്മള്‍ വീടിന്റെ ഓരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന വിറക് കൂനയെയോ,ഷൂവിനുള്ളിലോ,നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെയോ,അതുമല്ലെങ്ങില്‍ വീട്ടിനകത്ത് കൂട്ടിയിട്ടിരിക്കുന്ന തുണിത്തരങ്ങളെയോ ഒക്കെയാണ്.അതിനാല്‍ തന്നെ മഴക്കാലത്ത് പാമ്പു കടിയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍ അല്‍പമൊന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
പാമ്പുകളില്‍ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്.പാമ്പു കടിയേല്‍ക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പാമ്പു കടിയേറ്റാല്‍ അടുത്തടുത്തായി രണ്ടു പല്ലുകളുടെ അടയാളം സാധാരണ കാണാറുണ്ട്.വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.രാത്രി നടന്നു പോകുമ്പോള്‍ കടിയേറ്റതായി സംശയിക്കുകയും ഇങ്ങനെ മുറിവു കാണുകയും ചെയ്താല്‍ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണം.
പാമ്പ് കടിച്ചാല്‍ വരാവുന്ന ലക്ഷണങ്ങള്‍
വിഷപല്ലുകളുടെ പാട് കാണാം
കടിയേറ്റഭാഗത്ത് ചുറ്റും നീരും വീക്കവും വരാം
മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം
ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം
കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം
ഛര്‍ദ്ദി, തളര്‍ച്ച, എന്നിവയാണ് പാമ്പുകടിയുടെ പ്രഥമ ലക്ഷണങ്ങളായി കാണാറ്. രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര വരാന്‍ ഇടയുണ്ട്, മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്. വായില്‍ നിന്നും നുരയും പതയും വരിക, സംസാരിക്കാനും ചൂണ്ടുകള്‍ അനക്കാനും ബുദ്ധിമുട്ട് വരിക, ശ്വാസമുട്ടല്‍, നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍, കടിയേറ്റ ഭാഗത്തിന് സമീപമുള്ള മാംസ ചീഞ്ഞു പോകുന്നത് പോലെ നശിക്കുക, ശക്തിയായ വയര്‍ വേദന, കണ്‍പോള തൂങ്ങി അടഞ്ഞു പോകുക, തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്. പാമ്പ് കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.
പ്രഥമ ശുശ്രൂഷ
കയ്യിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി കടിയേറ്റ ശരീരഭാഗം തൂക്കിയിടണം. വിഷം പടരുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും
രോഗിയുടെ മാനസിക സമ്മര്‍ദം കുറക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കണം
രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക
പാമ്പ് കടിയേറ്റതാണെന്ന് മനസിലായാല്‍ സ്വയം ചികില്‍സക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
പാമ്പു കടിയേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
പരിഭ്രാന്തി പരത്തി രോഗിയെ ഭയപ്പെടുത്തരുത്
രോഗിയെ ഒരിക്കലും നടത്തരുത്. ഇത് വിഷം വ്യാപിക്കാന്‍ ഇടയാക്കും
മുറിവില്‍ പച്ചിലപ്രയോഗമോ, മറ്റു പരിചിതമല്ലാത്ത നാട്ടുവൈദ്യങ്ങളോ പ്രയോഗിക്കരുത്
കടിയേറ്റ ഭാഗത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കരുത്
പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായില്‍ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികില്‍സയല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കടിച്ച പാമ്പ് ഏതെന്നറിയാന്‍ അതികനേരം തിരഞ്ഞ് സമയം കളഞ്ഞ് രോഗിയുടെ നില ഗുരുതരമാക്കരുത്
മുറിവില്‍ ഐസോ മറ്റോവയ്ക്കരുത്
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നല്‍കുക
RELATED STORIES
ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമോ? ഈ ടെസ്റ്റ് ചെയ്താല്‍ അറിയാം
10 Oct 2024 11:09 AMപ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്‍; ഐസിഎംആര്‍ പഠനം പറയുന്നത്
10 Oct 2024 10:21 AMറെസിസ്റ്റന്റ് ഹൈപര്ടെന്ഷന്: അറിയാം കാരണങ്ങളും ലക്ഷണങ്ങളും
9 Oct 2024 9:55 AMപ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം...
7 Aug 2024 4:59 AMഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പ്; അമീബിക് മസ്തിഷ്ക ജ്വരത്തെ കൂടുതല്‍...
8 July 2024 11:19 AM
ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമോ? ഈ ടെസ്റ്റ് ചെയ്താല്‍ അറിയാം
10 Oct 2024 11:09 AMപ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്‍; ഐസിഎംആര്‍ പഠനം പറയുന്നത്
10 Oct 2024 10:21 AMറെസിസ്റ്റന്റ് ഹൈപര്ടെന്ഷന്: അറിയാം കാരണങ്ങളും ലക്ഷണങ്ങളും
9 Oct 2024 9:55 AMപ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം...
7 Aug 2024 4:59 AMഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പ്; അമീബിക് മസ്തിഷ്ക ജ്വരത്തെ കൂടുതല്‍...
8 July 2024 11:19 AMകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM