- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിനുള്ളില്‍ പ്രകാശം പരക്കട്ടെ
എന്തൊക്കെയാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം
ഇളം നിറങ്ങള്‍
ഇളം നിറങ്ങള്‍ മുറിയില്‍ പ്രവേശിക്കുന്ന പ്രകൃതിദത്ത പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ നമ്മുടെ വീടിന് ഉള്‍വശം നിറമുള്ളതായി മാറും.അതിനാല്‍ ഡാര്‍ക്ക് ബ്ലോക്ക് നിറങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ചുവരുകളില്‍ ഇളം നിറങ്ങള്‍ പതിപ്പിക്കാന്‍ ശ്രദ്ധിക്കുക. ചുവരുകളില്‍ തിളങ്ങുന്ന വെളുത്ത പെയിന്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക,പകരം ഒരു ഓഫ്‌വൈറ്റ് ഷേഡ് കൂടുതല്‍ ഊഷ്മളമായ പ്രഭാവം സൃഷ്ടിക്കാന്‍ സഹായിക്കും. ഇത് കൂടാതെ സാറ്റിന്‍ ഫിനിഷുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നത് മാറ്റ് പെയിന്റിനേക്കാള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
തിളങ്ങുന്ന പ്രതലങ്ങള്‍
തിളങ്ങുന്ന ടൈല്‍സ് ഉപയോഗിക്കുന്നത് വീട്ടില്‍ തിളക്കവും പ്രകാശവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. പ്രത്യേകിച്ച് അടുക്കളയിലും കുളിമുറിയിലും ഇത്തരത്തിലുള്ള ടൈല്‍സ് ഉപയോഗിക്കാവുന്നതാണ്. ഇത് മുറിയിലേക്കെത്തുന്ന വെളിച്ചം കൂടുതല്‍ ഫില്‍ട്ടര്‍ ചെയ്ത് പ്രതിഫലിപ്പിക്കും. അടുക്കളയില്‍ ആവുമ്പോള്‍ ഒരു ഇളം നിറത്തിലുള്ള ടൈല്‍സ്, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത. ഇതോടൊപ്പം നീലയോ ചാരനിറമോ പോലെയുള്ള ഏത് നിറവും ഉപയോഗിക്കാവുന്നതാണ്.
പച്ചപ്പ്
പൂക്കളും,ചെടികളും, പൂന്തോട്ടവുമെല്ലാം മനസിന് കുളിര്‍മ്മയേകുന്നവയാണ്.അതിനാല്‍ വീടിനകത്ത് ഇന്‍ഡോര്‍ പ്‌ലാന്റുകള്‍ വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.എന്നാല്‍ വീടിന് പുറത്തുള്ള പച്ചപ്പ് ഉള്ളിലെ പ്രകാശ തലങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിങ്ങളുടെ വാതിലുകളിലും ജനലുകളിലും വളരുന്ന മരങ്ങള്‍, കുറ്റിക്കാടുകള്‍ അല്ലെങ്കില്‍ വീടിനു മുകളിലേക്ക കയറുന്ന ചെടികള്‍ എന്നിവ വെട്ടിമാറ്റുക. ഇത് പലപ്പോഴും വീട് കാട് പിടിക്കുന്ന അവസ്ഥയിലേക്കും ഇരുണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഗ്ലാസ്
വീട്ടില്‍ സ്വാഭാവിക വെളിച്ചം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വലിയ ജനലുകളും വാതിലുകളും സ്ഥാപിക്കുക എന്നതാണ്.കഴിയുന്ന അത്രയും ഭാഗം ഗ്ലാസാക്കി മാറ്റിയാല്‍ വീട്ടില്‍ വെളിച്ചം ധാരാളമായി ലഭിക്കും.ശ്വാസം മുട്ടുന്ന കാഴ്ചകള്‍ ഒഴിവാകുകയും ചെയ്യും.
കൃത്രിമ വെളിച്ചം
മനസ് ശാന്തമാക്കി വയ്ക്കാനും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനും പ്രകൃതിദത്ത വെളിച്ചത്തിന് കഴിയുന്ന അത്രയും കൃത്രിമ വെളിച്ചത്തിന് സാധ്യമാകില്ല.എന്നാലും പ്രകൃതിദത്ത വെളിച്ചത്തിന് എത്തിച്ചേരാന്‍ കഴിയാത്ത കോണുകളിലും ഇടനാഴികളും കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നത് വീടിനെ പ്രകാശ പൂരിതമാക്കാന്‍ സഹായകമാകും.
ലൈറ്റ് ഫര്‍ണിച്ചറുകള്‍
ഇരുണ്ട ഫര്‍ണിച്ചറുകളും ആക്‌സസറികളും ഉള്ള സ്ഥലത്തെല്ലാം ഇളം ഷേഡുകള്‍ നല്‍കാവുന്നതാണ്. പ്രത്യേകിച്ചും അവ ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും വെളിച്ചം തടയുന്ന അവസ്ഥയെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇരുണ്ട വിന്‍ഡോ ട്രീറ്റ്‌മെന്റുകള്‍ നിങ്ങളുടെ വീട്ടിലേക്ക് വെളിച്ചം കടക്കുന്നത് തടയും,അതിനാല്‍ കര്‍ട്ടനുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
വീടിനുള്ളിലെ വെളിച്ചം നിങ്ങളുടെ ജീവിതത്തിലും പ്രകാശം നിറയ്ക്കും.
RELATED STORIES
സിപിഎം പ്രവര്ത്തകന് അമ്പലത്തിന്കാല അശോകന് വധക്കേസ്: എട്ട്...
15 Jan 2025 10:46 AM GMTഅബ്ദുല് റഹീമിന്റെ മോചനം ഇനിയും നീളും; കേസ് മാറ്റി വച്ചു
15 Jan 2025 10:29 AM GMTഎം എം ലോറന്സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്കാം; ആശാ ലോറന്സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന് പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്ച്ച്
15 Jan 2025 8:43 AM GMT