Health

മഞ്ഞുകാലം; വിണ്ടുകീറുന്ന പാദങ്ങള്‍ക്ക് പരിഹാരമുണ്ട്

തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല്‍ വിണ്ടുകീറാന്‍ കാരണം.

മഞ്ഞുകാലം; വിണ്ടുകീറുന്ന പാദങ്ങള്‍ക്ക് പരിഹാരമുണ്ട്
X

ധനുമാസക്കുളിരില്‍ പ്രഭാതം പുതച്ചുമൂടിയുറങ്ങുവേ ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല്‍ വിണ്ടുകീറാന്‍ കാരണം. പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാല്‍, പാദങ്ങള്‍ വിണ്ടുകീറുന്നതിന് നമ്മുടെ വീട്ടില്‍ തന്നെയുണ്ട് ചില പരിഹാരങ്ങള്‍.

പാദങ്ങളുടെ വിണ്ടുകീറല്‍ ചെറുക്കാന്‍

1) തണുപ്പുകാലത്ത് പാദങ്ങള്‍ പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകള്‍ ധരിക്കുക.

2) ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും.

3) തണുപ്പുകാലത്ത് വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുക

4) വിണ്ടുകീറിയ പാദങ്ങളില്‍ കറ്റാര്‍വാഴ പുരട്ടുന്നത് കാലുകളുടെ ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും.

5) രാത്രി ഉറങ്ങുന്നതിന് മുമ്പ് പാദങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുക

6) ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലില്‍ പുരട്ടുന്നതും വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്.

7) വിണ്ടുകീറിയ പാദങ്ങളില്‍ 15 ദിവസം തുടര്‍ച്ചയായി ഗ്ലിസറിനും പനിനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും വിണ്ടുകീറുന്നതിനെ ചെറുക്കാന്‍ സഹായിക്കും.




Next Story

RELATED STORIES

Share it