Loksabha Election 2019

വിതരണ സമയം അവസാനിച്ചിട്ടും പെരിന്തല്‍മണ്ണയില്‍ വോട്ടര്‍ സ്ലിപ്പ് എത്തിയില്ലെന്ന് പരാതി

23 വരെയും വോട്ടെടുപ്പ് ദിവസം ബൂത്തിലും വോട്ടര്‍ സ്ലിപ്പ് വിതരണത്തിന് അനുമതി നല്‍കണമെന്ന് അസോസിയേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടു

വിതരണ സമയം അവസാനിച്ചിട്ടും പെരിന്തല്‍മണ്ണയില്‍ വോട്ടര്‍ സ്ലിപ്പ് എത്തിയില്ലെന്ന് പരാതി
X

പെരിന്തല്‍മണ്ണ: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ബിഎല്‍ഒമാര്‍ മുഖേന വിതരണം ചെയ്യേണ്ട വോട്ടര്‍ സ്ലിപ്പുകള്‍ വിതരണത്തിനെത്തിയില്ലെന്ന് പരാതി. വിതരണ സമയം വെള്ളിയാഴ്ച്ചയോടെ അവസാനിച്ചു. വിതരണം കഴിഞ്ഞ് ബാക്കിയുള്ളവ തിരിച്ചേല്‍പ്പിക്കാനുള്ള സമയം ശനിയാഴ്ച്ചയാണ്. എന്നാല്‍ പെരിന്തല്‍മണ്ണ താലൂക്കിലെ ആനമങ്ങാട്, ആലിപ്പറമ്പ് വില്ലേജുകളിലെ വോട്ടര്‍ സ്ലിപ്പുകള്‍ ഇതുവരെയും വിതരണത്തിനെത്തിയില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് വിഭാഗം തഹസില്‍ദാര്‍ക്ക് ആലിപ്പറമ്പ് പഞ്ചായത്ത് ബിഎല്‍ഒ ആസോസിയേഷന്‍ പരാതി നല്‍കി.

ഇനി ലഭ്യമായാല്‍ തന്നെ 1000 മുതല്‍ 1400 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ 23ന് മുമ്പ് കൊടുത്ത് തീര്‍ക്കല്‍ അസാധ്യമാണ്. നിലവിലെ കാലാസസ്ഥയും വിശേഷ ദിവസങ്ങളും വിതരണത്തിന് തടസമാകുകയും ചെയ്യും. 23 വരെയും വോട്ടെടുപ്പ് ദിവസം ബൂത്തിലും വിതരണത്തിന് അനുമതി നല്‍കണമെന്ന് അസോസിയേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it