Loksabha Election 2019

2002ല്‍ മോദിയോട് വാജ്‌പേയി രാജി ആവശ്യപ്പെട്ടു; രാജിഭീഷണി മുഴക്കി അദ്വാനി എതിര്‍ത്തെന്ന് ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ

2002ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലേക്കു പോവുമ്പോള്‍ മോദിയെ എന്തായാലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍, അദ്വാനി എതിര്‍ക്കുകയായിരുന്നു. മോദിയെ നീക്കം ചെയ്യുകയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഞാന്‍ രാജിവയ്ക്കുമെന്നായിരുന്നു അദ്വാനിയുടെ ഭീഷണി.

2002ല്‍ മോദിയോട് വാജ്‌പേയി രാജി ആവശ്യപ്പെട്ടു; രാജിഭീഷണി മുഴക്കി അദ്വാനി എതിര്‍ത്തെന്ന് ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ
X

ഭോപാല്‍: 2002ലെ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി രാജി ആവശ്യപ്പെട്ടെന്നും അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് ഇതിനെ എതിര്‍ത്തതെന്നും ബിജെപി മുന്‍ നേതാവായിരുന്ന യശ്വന്ത് സിന്‍ഹ. ഭോപാലില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ ധനമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. സാമുദായിക കലാപത്തിനു ശേഷം വാജ്‌പേയി മുഖ്യമന്ത്രി നരേന്ദ്രമോദിയെ രാജിവയ്പിക്കാന്‍ തീരുമാനിച്ചിരുന്നു. 2002ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലേക്കു പോവുമ്പോള്‍ മോദിയെ എന്തായാലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍, അദ്വാനി എതിര്‍ക്കുകയായിരുന്നു. മോദിയെ നീക്കം ചെയ്യുകയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഞാന്‍ രാജിവയ്ക്കുമെന്നായിരുന്നു അദ്വാനിയുടെ ഭീഷണി. ഇതോടെ വാജ്‌പേയി പിന്‍മാറുകയും മോദി തദ്‌സാഥ്‌നത്ത് തുടരുകയും ചെയ്‌തെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും സിന്‍ഹ പറഞ്ഞു. ഐഎന്‍എസ് വിരാടിനെ രാജീവ് ഗാന്ധി 'സ്വകാര്യ ടാക്‌സി'യാക്കിയെന്ന മോദിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തെ കുറിച്ച് നാവിക ഉദ്യോഗസ്ഥര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ഇത്തരം നുണപ്രചാരണങ്ങളിലൂടെയൊന്നും ഒരു പ്രധാനമന്ത്രിയുടെ അന്തസ്സ് കളങ്കപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലേക്കാണു പോവുന്നത്. തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ വിഷയം ഉയര്‍ത്തിയത് വളരെ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം പാകിസ്താനുമായാണ് താരതമ്യം ചെയ്യുന്നത്. നമ്മുടെ രാജ്യം പാകിസ്താന്റെ നിലവാരത്തിലാണോ..?. എന്തുകൊണ്ട് ചൈനയെ കുറിച്ച് പറയുന്നില്ലെന്നും മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്ന യശ്വന്ത് സിന്‍ഹ ചോദിച്ചു. മോദി ജിഡിപി

യുടെ കണക്കുകളിലും കൃത്രിമം കാട്ടുകയാണ്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോദിയുടെ കാലത്തിനേക്കാള്‍ ജിഡിപി ഉയര്‍ന്നിരുന്നു. തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ് അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it