Loksabha Election 2019

വിദ്വേഷ പ്രസംഗം: യോഗിക്കും മായാവതിക്കും തിര. കമ്മീഷന്‍ വിലക്ക്

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതാണ് യോഗിക്ക് വിനയായത്. മോദിജി കി സേന എന്നാണ് യോഗി സൈന്യത്തെ വിശേഷിപ്പിച്ചത്.

വിദ്വേഷ പ്രസംഗം: യോഗിക്കും മായാവതിക്കും തിര. കമ്മീഷന്‍ വിലക്ക്
X
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക് ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് മൂന്നു ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. മായാവതിക്ക് 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കുള്ളത്. ഈ സമയത്ത് രണ്ട് പേര്‍ക്കും പ്രചാരണത്തില്‍ പങ്കെടുക്കാനാകില്ല. രാവിലെ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കമ്മീഷന് അതിന്റെ അധികാരത്തെക്കുറിച്ച് ബോധ്യമില്ലേയെന്നും ഇവരുടെ പേരില്‍ എന്ത് നടപടി എടുത്തു എന്നും കോടതി ചോദിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതാണ് യോഗിക്ക് വിനയായത്. മോദിജി കി സേന എന്നാണ് യോഗി സൈന്യത്തെ വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it