Thrissur

കോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണം: എസ്ഡിപിഐ

കോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണം: എസ്ഡിപിഐ
X

മാള: കോടികള്‍ ഒഴുക്കി ജനാധിത്യത്തെ അട്ടിമറിക്കുന്ന മുന്നണി സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണമെന്ന് എസ് ഡി പി ഐ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി പി പി മൊയ്തീന്‍ കുഞ്ഞ് ആവശ്യപ്പെട്ടു. മാളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. ചാലക്കുടി മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ അധികം ചുവരെഴുത്തുകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ നാലോളം തരത്തിലുള്ള ബാനറുകളും പോസ്റ്ററുകളും മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അവയുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയാല്‍ തന്നെ അനുവദിക്കപ്പെട്ട തുകയുടെ ഏറെ ഇരട്ടി വരും. ഓരോ മുന്നണി സ്ഥാനാര്‍ത്ഥിയും അഞ്ച് കോടിയലധികം തുക ഇത് വരെ മണ്ഡലത്തില്‍ ചിലവഴിച്ചതായാണ് വിവരം. ചുവരെഴുത്ത് ഉള്‍പ്പടെയുള്ള പ്രചാരണ സംവിധാനങ്ങള്‍ക്ക് സീരിയല്‍ നമ്പര്‍ നല്‍കിയാല്‍ അതിന് ചിലവഴിച്ച തുക കൃത്യമായി കണക്കാക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം പ്രചരണ സംവിധാനങ്ങള്‍ക്ക് സീരിയല്‍ നമ്പര്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്നും പി പി മൊയ്തീന്‍ കുഞ്ഞ് ആവശ്യപ്പെട്ടു. മജീദ് പുത്തന്‍ചിറ, അനീസ്, ഷെഫിര്‍ കൊച്ചുകടവ്, മുഹമ്മദ് റാഫി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it