- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന്‍ അന്തരിച്ചു
പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാകമ്മിറ്റിയംഗവും മുന്‍ജില്ലാ സെക്രട്ടറിയുമായ എം വേലായുധന്‍(71) അന്തരിച്ചു. അസുഖബാധിതനായി ചികില്‍സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച വൈകീട്ട് 6.30 ഓടെ വൈത്തിരിയിലെ ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016 ആഗസ്തില്‍ ജില്ലാ സെക്രട്ടറിയായ വേലായുധന്‍ കഴിഞ്ഞ സമ്മേളനകാലംവരെ തുടര്‍ന്നു. രോഗ ബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. വയനാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്. ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്കുവന്നത്. 1967ല്‍ പാര്‍ട്ടി അംഗമായി. സിപിഎം കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1995 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട് സെക്രട്ടേറിയറ്റ് അംഗമായി.
30 വര്‍ഷത്തോളം ബാലസംഘത്തിന്റെ ജില്ലാ രക്ഷാധികാരിയായിരുന്നു. മികച്ച സഹകാരി കൂടിയായ വേലായുധന്‍ നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. നിലവില്‍ കല്‍പ്പറ്റ ഡ്രൈവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. രണ്ടുതവണ വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ കല്‍പ്പറ്റ എകെജി ഭവനില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 12ന് കോട്ടത്തറയിലെ നായനാര്‍ സ്മാരക ഹാളിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കോട്ടത്തറയിലെ മന്ദലത്ത് ഉക്കണ്ടന്‍ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂണ്‍ എട്ടിനാണ് ജനനം. ഭാര്യ: യശോദ. മക്കള്‍: ആശ(വയനാട് ജില്ലാ സഹകരണ ബാങ്ക്), അജിത്പാല്‍. മരുമക്കള്‍: ബിനു, ശ്രീജ. സഹോദരങ്ങള്‍: ബാലഗോപാലന്‍(ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി), മാളുഅമ്മ, പത്മാവതിയമ്മ.
RELATED STORIES
എയിഡഡില്‍ ആശ്രിത നിയമനമില്ല; വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍
26 March 2025 2:43 PM GMTപി സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍; ഈഴവര്‍ ...
26 March 2025 2:33 PM GMT196 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര് അറസ്റ്റില്‍
26 March 2025 2:24 PM GMT'വില്ലേജ് ഓഫിസില്‍ കയറി വെട്ടും'; നികുതി കുടിശ്ശിക അടയ്ക്കാന്‍...
26 March 2025 2:17 PM GMTകെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ചു
26 March 2025 2:09 PM GMTസംഭലില്‍ വീടുകള്‍ക്ക് മുകളിലെ പെരുന്നാള്‍ നിസ്കാരത്തിന് വിലക്ക്
26 March 2025 1:55 PM GMT