- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളാപ്പള്ളി മൊട്ടയടിക്കേണ്ട; ആരിഫിന്റെ ജയം തന്റെ പ്രതികാരമെന്നും വിമര്‍ശനം
ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു
BY BSR24 May 2019 2:50 PM GMT
X
BSR24 May 2019 2:50 PM GMT
ആലപ്പുഴ: ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ആരിഫ് തോല്ക്കുകയാണെങ്കില് തലമൊട്ടയടിക്കുമെന്നു പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അത് വേണ്ടിവന്നില്ല. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്റെ വിജയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണ്. ചേര്‍ത്തലയിലെ ഈഴവരാണ് എ എം ആരിഫിനെ ജയിപ്പിച്ചത്. ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു. തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണാവസരം താന്‍ പ്രയോജനപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സമുദായത്തെ ആക്ഷേപിക്കുകയാണ്. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായത്. ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഈഴവരോട് നീതി കാട്ടിയില്ല. സവര്‍ണരെയും സംഘടിത ന്യൂനപക്ഷ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കമാണു പരാജയപ്പെട്ടത്. ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല. ശബരിമല വിഷയം കൈകാര്യം ചെയ്തത് ചിലരില്‍ ആശങ്കയുണ്ടാക്കി. വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന ധാരണയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT