Kerala News

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്ന് 32 പേർ പത്രിക സമർപ്പിച്ചു

പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ തിങ്കളാഴ്ച വരെ ആകെ ലഭിച്ചത് 84 പത്രികകളാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്ന് 32 പേർ പത്രിക സമർപ്പിച്ചു
X
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ വരണാധികാരി വാസുകി മുമ്പാകെ പത്രിക സമർപ്പിക്കുന്നു.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇന്ന് 32 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ തിങ്കളാഴ്ച വരെ ആകെ ലഭിച്ചത് 84 പത്രികകളാണ്.

എറണാകുളം മണ്ഡലത്തിൽ നാലും ആറ്റിങ്ങൽ, മാവേലിക്കര, ചാലക്കുടി, തൃശൂർ, കാസർകോട് എന്നിടങ്ങളിൽ മൂന്നും, കൊല്ലത്ത് രണ്ടും പത്രികകൾ ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ആലത്തൂർ, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയും ഇന്ന് ലഭിച്ചു.

മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: തിരുവനന്തപുരം- ശശി തരൂർ (യുഡിഎഫ്), ആറ്റിങ്ങൽ- അടൂർ പ്രകാശ് (യുഡിഎഫ്), മാഹീൻ മുഹമ്മദ് (പിഡിപി), അനിത (സ്വതന്ത്ര), കൊല്ലം- എൻ കെ പ്രേമചന്ദ്രൻ (യുഡിഎഫ്), സാബു വർഗീസ് (എൻഡിഎ), മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്), ചിറ്റയം ഗോപകുമാർ (എൽഡിഎഫ്), അരുൺകുമാർ (എൽഡിഎഫ്), ആലപ്പുഴ- കെ എസ് രാധാകൃഷ്ണൻ (ബിജെപി), കോട്ടയം- ജിജോമോൻ കെ ജെ (ബിഎസ്പി), ഇടുക്കി- ബിജു കൃഷ്ണൻ (എൻഡിഎ), എറണാകുളം- ഹൈബി ഈഡൻ (യുഡിഎഫ്), അൽഫോൺസ് കണ്ണന്താനം (ബിജെപി), യേശുദാസ് (സ്വതന്ത്രൻ), വി എം ഫൈസൽ (എസ്ഡിപിഐ),

ചാലക്കുടി- ബെന്നി ബഹനാൻ (യുഡിഎഫ്), മൊയ്തീൻ കുഞ്ഞ് (എസ്ഡിപിഐ), ലത്തീഫ് (സ്വതന്ത്രൻ), തൃശൂർ- ടി എൻ പ്രതാപൻ (യുഡിഎഫ്), എൻ ഡി വേണു (സിപിഐ-എംഎൽ), നിഖിൽ ടി സി (ബിഎസ്പി), ആലത്തൂർ- രമ്യ പി എം (യുഡിഎഫ്), പൊന്നാനി- രമ (ബിജെപി), മലപ്പുറം- ഉണ്ണികൃഷ്ണൻ (ബിജെപി), കോഴിക്കോട്- കാനത്തിൽ ജമീല (എൽഡിഎഫ്), വടകര- കെ മുരളീധരൻ (യുഡിഎഫ്), വയനാട്- ഡോ. കെ പത്മരാജൻ (സ്വതന്ത്രൻ), കണ്ണൂർ- അബ്ദുൽ ജബ്ബാർ കെ കെ (എസ്ഡിപിഐ), കാസർകോട്- ബഷീർ ടി കെ (ബിഎസ്പി), രതീശതന്ത്രി കുണ്ടാർ (ബിജെപി), സജീവ ഷെട്ടി (ബിജെപി). എപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്.

Next Story

RELATED STORIES

Share it