- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
BY ajay G.A.G16 Sep 2018 10:40 AM GMT
X
ajay G.A.G16 Sep 2018 10:40 AM GMT
തിരുവനന്തപുരം : കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ പേരില്‍ ക്ഷുഭിതനായ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍. കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ടു തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണെന്നും എന്നാല്‍ ആ ചോദ്യത്തിനു പെട്ടെന്നൊരു മറുപടി പറയാന്‍തക്കവണ്ണമുള്ള മാനസികനിലയില്‍ ആയിരുന്നില്ലെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചു.
വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ വിദേശത്തുനിന്നു സമാഹരിച്ച സാധനങ്ങള്‍ കൊച്ചിയിലെ പോര്‍ട്ടില്‍നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയക്കുന്ന വേളയില്‍ മോഹന്‍ലാലിന്റെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകനോടാണ് കന്യാസ്ത്രീ വിഷയത്തിലുള്ള ചോദ്യത്തിന്റെ പേരില്‍ നടന്‍ ക്ഷുഭിതനായത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം ചോദ്യം ചോദിക്കാന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഇതേപ്പറ്റി മോഹന്‍ലാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
സുഹൃത്തേ ,
എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.
എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് 'വിശ്വശാന്തി' . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.
അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.
കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്.
ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ...
എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക .....
എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടിപറയേണ്ടതുമാണ്...
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍

Next Story
RELATED STORIES
ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTകാട്ടുപന്നി ബൈക്കിലിടിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം
2 Nov 2024 7:05 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMTമുനമ്പം വിഷയം; സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ...
2 Nov 2024 6:44 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMT