- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി സര്‍ക്കാരിനെ താഴെയിറക്കി നേശാമണി ആരാണയാള്‍ ?
ചുറ്റിക വീണ് തലയ്ക്ക് പരിക്കേറ്റ നേശാമണിക്ക് ഒന്നും വരുത്തരുതേയെന്ന പ്രാര്‍ത്ഥനയിപ്പോള്‍ നരേന്ദ്രമോദിയെയും പിന്തള്ളി ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായപ്പോള്‍ ഗൂഗിളില്‍ ഭൂരിഭാഗം തിരഞ്ഞത് ആരാണ് സാക്ഷാല്‍ നേശാമണിയെന്നാണ്.
ചുറ്റിക വീണ് തലയ്ക്ക് പരിക്കേറ്റ നേശാമണിക്ക് ഒന്നും വരുത്തരുതേയെന്ന പ്രാര്‍ത്ഥനയിപ്പോള്‍ നരേന്ദ്രമോദിയെയും പിന്തള്ളി ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായപ്പോള്‍ ഗൂഗിളില്‍ ഭൂരിഭാഗം തിരഞ്ഞത് ആരാണ് സാക്ഷാല്‍ നേശാമണിയെന്നാണ്.
Dear Neasamani, get well soon!
— AirAsia Indian (@AirAsiaIndian) May 30, 2019
Once you're feeling better, we'd love to take you on holiday on our network! 😉#FlyAirAsia #Pray_for_Neasamani #Nesamani pic.twitter.com/feiTFgziqn
ഇനി കാര്യത്തിലേക്ക് വരാം...
പാക്കിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ പേജില്‍ ഒരു കൂട്ടം സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചുറ്റികയുടെ ചിത്രത്തിനൊപ്പം ആ വസ്തുവിന് നിങ്ങളുടെ രാജ്യത്ത് എന്താണ് പറയുന്നതെന്ന ചോദ്യവും പങ്കുവച്ചതോടെയാണ് നേശാമണി സംഭവങ്ങളുടെ തുടക്കം. ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഒരു വടിവേലു ആരാധകന്‍ ചുറ്റികയെ തമിഴ് സിനിമയായ 'ഫ്രന്റ്‌സി'ലെ വടിവേലു അവതരിപ്പിച്ച നേശാമണി എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചു.
ചുറ്റിക തലയില്‍ വീണ് നേശാമണിക്ക് പരിക്ക് പറ്റിയെന്ന് ആരാധകന്‍ കുറിച്ചതോടെ കമന്റുകളുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. ചുറ്റിക തലയില്‍ വീണ നേശാമണിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ പ്രചരിച്ചു. അങ്ങനെയാണ് മോദിയെ പിന്തള്ളി ട്വിറ്ററില്‍ നേശാമണി ഹിറ്റായത്.
നമ്മുടെ സാക്ഷാല്‍ തമിഴ്‌നടന്‍ വടിവേലുവിന്റെ കഥാപാത്രമാണ് നേശാമണി. സിദ്ദിഖ് സംവിധാനം ചെയ്ത ജയറാം ചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്കിലാണ് നേശാമണിയെന്ന കഥാപാത്രമുള്ളത്. മലയാളത്തില്‍ ജഗതി ചെയ്ത കഥാപാത്രത്തെ തമിഴില്‍ നേശാമണിയെന്ന പേരില്‍ അവതരിപ്പിച്ചത് വടിവേലുവായിരുന്നു.
സംഭവം ഹിറ്റായതോടെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേശാമണിക്ക് പിന്നാലെ കൂടി. ആരാണ് നേശാമണിയെന്നും എന്തിനാണ് അദ്ദേഹത്തിനായി ലോകം പ്രാര്‍ഥിക്കുന്നതെന്നും വാര്‍ത്ത നല്‍കി.അതേസമയം, ട്വിറ്ററിലെ ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതൊന്നും അറിയാതെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ വീട്ടില്‍ നേശാമണിയായി അഭിനയിച്ച സാക്ഷാല്‍ വടിവേലു മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
'അങ്ങനെയൊരു സംഭവം നടക്കുന്നുണ്ടോ? ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല
നേശാമണിയിലൂടെ അങ്ങനെ ഞാന്‍ ലോകപ്രശസ്തനായല്ലേ. എല്ലാവര്‍ക്കും നന്ദി. ഞാന്‍ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരെയും ചിരിപ്പിച്ചിട്ടുമുണ്ട്. ഈ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ സൂര്യക്കും വിജയ്ക്കും ഒപ്പമായിരുന്നു അഭിനയിച്ചത്. അത് പക്ഷേ 2001ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. ഇപ്പോള്‍ പക്ഷേ ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ലെന്നും വടിവേലു പറയുന്നു.
RELATED STORIES
ഹെല്മെറ്റില്ലെങ്കില് പെട്രോള് ഇല്ലെന്ന് ലൈന്മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന് കഴിയാത്തവരെ സഹായിക്കാന് ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്
15 Jan 2025 12:57 PM GMT'ഇവിടെ ആര്ക്കും അസുഖങ്ങള് വരരുത് ' ഉത്തരവിട്ട് മേയര്
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില് നാളെ എസ്ഡിപിഐ ഹര്ത്താല്; കാട്ടാന ആക്രമണത്തില് ആദിവാസി...
15 Jan 2025 11:53 AM GMT