Districts

തൃശൂര്‍ ജില്ലയില്‍ 1983 പേര്‍ക്ക് കൂടി കൊവിഡ്; 1583 പേര്‍ രോഗമുക്തരായി

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയില്‍ 1983 പേര്‍ക്ക് കൂടി കൊവിഡ്; 1583 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 1983 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1583 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍ ചികിൽസയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,810 ആണ്. 2,92,212 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.48% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 118 പുരുഷന്‍മാരും 128 സ്ത്രീകളും പത്ത് വയസ്സിനു താഴെ 82 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.

13,695 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,093 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,401 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 201 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,91,768 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Next Story

RELATED STORIES

Share it