Districts

ഹൈവേ കവര്‍ച്ചാ സംഘത്തില്‍ നിന്നും പങ്ക് പറ്റി; സിപിഎം മുന്‍ പ്രാദേശിക നേതാവ് അറസ്റ്റില്‍

ഹൈവേ കവര്‍ച്ചാ സംഘത്തില്‍ നിന്നും പങ്ക് പറ്റി; സിപിഎം മുന്‍ പ്രാദേശിക നേതാവ് അറസ്റ്റില്‍
X

പാലക്കാട്: സ്പിരിറ്റ് കേസ് പ്രതിയായ സിപിഎം മുന്‍ പ്രാദേശിക നേതാവ് അത്തിമണി അനിലിനെ പാലക്കാട് കസബ പോലിസ് അറസ്റ്റ് ചെയ്തു. ഹൈവേ കവര്‍ച്ചാ സംഘത്തില്‍ നിന്നും പങ്ക് പറ്റിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡിസംബര്‍ 15ന് പുതുശ്ശേരിയില്‍ വണ്ടി തടഞ്ഞ് പണം തട്ടിയ പ്രതികളില്‍ നിന്ന് അത്തിമണി അനില്‍ പണം കൈപ്പറ്റിയിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരനാവാം എന്നു പറഞ്ഞാണ് ഇയാള്‍ പങ്ക് പറ്റിയത് എന്ന് പോലിസ് പറഞ്ഞു.

2019ലാണ് സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ പ്രാദേശിക നേതാവായ അത്തിമണി അനിലിനെ പോലിസ് പിടികൂടിയത്. ചിറ്റൂര്‍ മേഖലയില്‍ കാലങ്ങളായി ഇയാള്‍ സ്പിരിറ്റ് കടത്ത് നടത്തിയിരുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡില്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത്. ചിറ്റൂര്‍ മേഖലയിലെ സ്പിരിറ്റ് കടത്ത് ലോബിയുടെ മുഖ്യ കണ്ണിയായ അനില്‍, 2017ല്‍ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രാഷ്ട്രീയ പിന്‍ബലമാണ് കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ക്ക് തുണയായതെന്ന് ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it