Districts

കാസർകോട്‌ 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കാസർകോട്‌ 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
X

കാസർകോട്‌: കാസർകോട്‌ ജില്ലയിൽ 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 87 പേർക്ക്‌ സമ്പർക്കത്തിലാണ്‌ രോഗം. 11 പേരുടെ ഉറവിടം അറിവായിട്ടില്ല. രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ടുപേർ വിദേശത്ത് നിന്നുമെത്തിയവരാണ്‌. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 25 പേർ രോഗമുക്തരായി.

സമ്പർക്കത്തിൽ രോഗം ബാധിച്ചവർ:

ഉദുമയിലെ 46,29,47,22, 58, 45, 54, 53 വയസുള്ള സ്ത്രീകൾ, 31,18,54,18, 57, 32,41, 40,32, 23, 32,50, 52,44,38, 58 വയസുള്ള പുരുഷന്മാർ, കാസർകോട് നഗരസഭയിലെ 23, 47,26, 48,32,30 വയസുള്ള സ്ത്രീകൾ, 23, 56, 24,41, 32, 48, 30,23, 69 വയസുള്ള പുരുഷന്മാർ, എട്ട് വയസുള്ള ആൺകുട്ടി, കാറഡുക്കയിലെ അഞ്ച്, മൂന്ന്, ഏഴ്, 15,12 വയസുള്ള കുട്ടികൾ, മധൂർ സ്വദേശി (29), പുത്തിഗെ സ്വദേശി (30), തൃക്കരിപ്പൂർ സ്വദേശിനി (35), 13 വയസുള്ള ആൺകുട്ടി, നീലേശ്വരം നഗരസഭയിലെ 35, 50 വയസുള്ള പുരുഷന്മാർ, പള്ളിക്കരയിലെ 52,32, 50 വയസുള്ള പുരുഷന്മാർ, 59,18 വയസുള്ള സത്രീകൾ, കാഞ്ഞങ്ങാട് നഗരസഭയിലെ 25, 54 (ആരോഗ്യ പ്രവർത്തക) വയസുള്ള സ്ത്രീകൾ, 65, 60 വയസുള്ള പുരുഷന്മാർ

ചെമ്മനാട് സ്വദേശിനി (33), അജാനൂരിലെ 48, 38, 51, 18 വയസുള്ള പുരുഷന്മാർ, അഞ്ച്, 10 വയസുള്ള കുട്ടികൾ, 18, 37 വയസുള്ള സത്രീകൾ, ചെങ്കളയിലെ 27, 27 വയസുള്ള പുരുഷന്മാർ, 15 വയസുള്ള പെൺകുട്ടി, എൻമകജെ സ്വദേശി(23), കയ്യൂർ ചീമേനി സ്വദേശിനി(28), കിനാനൂർ കരിന്തളം സ്വദേശിനി(27), കള്ളാർ സ്വദേശിനി (49, ആരോഗ്യ പ്രവർത്തക).

ഉറവിടം അറിയാത്തവർ:

ഉദുമയിലെ 32, 50, 63 വയസുള്ള പുരുഷന്മാർ, കിനാനൂർ കരിന്തളം സ്വദേശി (53), കാസർകോട് നഗരസഭയിലെ 27,18 വയസുള്ള പുരുഷന്മാർ, ചെമ്മനാട് സ്വദേശി(29), മധൂർ സ്വദേശിനി(35), നീലേശ്വരം സ്വദേശിനി(39), ചെങ്കള സ്വദേശി(40), അജാനൂർ സ്വദേശിനി (37). ഇതരസംസ്ഥാനം: പടന്ന സ്വദേശി (36, തമിഴ്‌നാട്), മധൂർ സ്വദേശി(24, മഹാരാഷ്ട്ര). വിദേശം: ചെമ്മനാട് സ്വദേശി (36, ഓമാൻ), കാഞ്ഞങ്ങാട് സ്വദേശിനി(46, യുഎഇ).

25 പേർക്ക് രോഗമുക്തി

കോവിഡ് ബാധിച്ച 25 പേർ കൂടി രോഗമുക്തരായി. ചെമ്മനാട് ഏഴും കയ്യൂർ -ചീമേനിയിൽ മൂന്നും പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ചെങ്കള എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും പിലിക്കോട്, കുമ്പള, ബദിയടുക്ക, ബളാൽ, ഉദുമ, കിനാനൂർ-കരിന്തളം, കാറഡുക്ക, വലിയപറമ്പ, നീലേശ്വരം എന്നിവിടങ്ങളിൽ ഒരോരുത്തരും രോഗമുക്തരായി.

നിരീക്ഷണത്തിൽ 4032 പേർ

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4032 പേർ. വീടുകളിൽ 2888 പേരും സ്ഥാപനങ്ങളിൽ 1144 പേരും. 308 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാംപിളുകൾ പരിശോധനക്ക്‌ അയച്ചു. 884 പേരുടെ സാംപിളുകൾ പുതിയതായി അയച്ചു. 393 പരിശോധനാ ഫലം ലഭിക്കാനുണ്ട്. 320 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

Next Story

RELATED STORIES

Share it