Districts

ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്‌ക്കന് മര്‍ദനം

കോയ ഹാജിയുടെ മകന്‍ അലി, സഹോദര പുത്രന്‍മാരായ റഷീദ്, മാജിദ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതന്ന് മുഹമ്മദലി പറഞ്ഞു. പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.

ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്‌ക്കന് മര്‍ദനം
X

പരപ്പനങ്ങാടി: ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്‌കന് നേരെ ആക്രമണം. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മാളിയേക്കല്‍ മുഹമ്മദലി (52) യേയാണ് ആറംഗ സംഘം ആക്രമിച്ചത്. നാട്ടിലെ വാട്‌സപ്പ് ഗ്രൂപ്പില്‍ മുസ്‌ലിംലീഗ് മണ്ഡലം നേതാവും ഉള്ളണം മഹല്ല് ഭാരവാഹിയുമായ കോയ ഹാജിക്കെതിരെ അഴിമതിയും പിടിപ്പ് കേടും ആരോപിച്ചതിനെ തുടര്‍ന്നാണ് ലീഗ് നേതാവിന്റെ മക്കളും, ബന്ധുക്കളും ആക്രമിച്ചതെന്ന് മര്‍ദനത്തിന് ഇരയായ മുഹമ്മദലി പറയുന്നു.

ഇന്നലെ രാത്രി 8 മണിക്ക് ഭാര്യക്ക് മരുന്ന് വാങ്ങാന്‍ സ്‌കൂട്ടറില്‍ പോയ മുഹമ്മദലിയെ വീടിനടുത്ത് വെച്ച് സംഘം കമ്പി പാര കൊണ്ടും വടിവാള്‍കൊണ്ടും ആക്രമിക്കുകയായിരുന്നു. മുഹമ്മദലി സഞ്ചരിച്ച ബൈക്ക് ആക്രമികള്‍ വന്ന വാഹനം കൊണ്ട് ഇടിച്ചിട്ടാണ് ആക്രമിച്ചതത്രെ. ഇരുകാലുകള്‍ക്കും കൈക്കും തലക്കും പരുക്കേറ്റ മുഹമ്മദലിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സഞ്ചരിച്ച സ്‌കൂട്ടറും അക്രമികള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോയ ഹാജിയുടെ മകന്‍ അലി, സഹോദര പുത്രന്‍മാരായ റഷീദ്, മാജിദ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതന്ന് മുഹമ്മദലി പറഞ്ഞു. പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.

Next Story

RELATED STORIES

Share it