Districts

'മലപ്പുറം മനസ്സ്'; മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകളുടെ പുസ്തകം ജില്ലയിലെ സ്‌കൂളുകള്‍ക്ക് സൗജന്യമായി നല്‍കും

മലപ്പുറം മനസ്സ്; മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകളുടെ പുസ്തകം ജില്ലയിലെ സ്‌കൂളുകള്‍ക്ക് സൗജന്യമായി നല്‍കും
X

മലപ്പുറം: മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ വാര്‍ത്തകളുടെ പുസ്തകമായ 'മലപ്പുറം മനസ്സ്' ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ലൈബ്രറികളിലേക്ക് സൗജന്യമായി നല്‍കും. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് 'മലപ്പുറം മനസ്സ്' സൗജന്യമായി നല്‍കുന്നത്.

ആയിരത്തോളം സ്‌കൂളുകളിലെ ലൈബ്രറികളിലേക്കാണ് പുസ്തകം നല്‍കുക. മലപ്പുറത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും വര്‍ത്തമാനകാല സൗഹാര്‍ദ്ദാന്തരീക്ഷവും വിദ്യാര്‍ഥികള്‍ മനസ്സിലാക്കുന്നതിനും സ്വന്തം ജീവിതത്തില്‍ പുലര്‍ത്തിന്നതിനും സാമൂഹികതലത്തില്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് പുസ്തകം സമ്മാനിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂളുകളിലേക്ക് പുസ്തകം നല്‍കുന്നതിന്റെ ഉദ്ഘാടനം 25നു നടക്കുന്ന പ്രകാശനവേദിയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിക്കും. വേങ്ങര കുറുക ഗവ ഹൈസ്‌കൂളിലേക്ക് പിടിഎ പ്രസിഡന്റ് കെ അലവിക്കുട്ടി പുസ്തകം ഏറ്റുവാങ്ങും.

Next Story

RELATED STORIES

Share it