Districts

കൊറോണ: സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുന്നു-എസ്ഡിപിഐ

സര്‍ക്കാര്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ സാധനങ്ങള്‍ പ്രസ്താവനയില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

കൊറോണ:  സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുന്നു-എസ്ഡിപിഐ
X

കാസര്‍ഗോഡ്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാതെ പൊറുതിമുട്ടുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുകയാണെന്നും എസ്ഡിപിഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ആരോപിച്ചു. റോഡില്‍ ഇറങ്ങിയാല്‍ പൊതുജനത്തെ നിയമപാലകര്‍ തല്ലിചതയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പൊതുജനം പട്ടിണികിടന്ന് മരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കലക്ട്രേറ്റില്‍ നിന്നും പാസുകള്‍ വാങ്ങി കടകള്‍ക്കും, മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ പോലും ജാഗ്രതയുടെ പേരില്‍ പോലിസ് തല്ലുന്നത് സഹചര്യമാണ് നിത്യവുമുള്ളത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് തന്നെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതില്‍ പോലിസ് സഹകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ സാധനങ്ങള്‍ പ്രസ്താവനയില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. റേഷന്‍ കടകളിലെത്തിയവരെ പോലിസ് ഭയപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. റേഷന്‍ കട തുറക്കുന്നത് പട്ടിണി മാറ്റാന്‍ വേണ്ടിയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് പറഞ്ഞു.

Next Story

RELATED STORIES

Share it