- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു
നോര്‍ത്ത് പറവൂര്‍: വഖഫ്-മദ്റസ സംവിധാനങ്ങള്‍ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി ചര്‍ച്ചാ സംഗമവും വഖഫ് സംരക്ഷണ സമിതി രൂപീകരണവും നടത്തി. പറവൂര്‍ മന്നം ഐ എ എം എം എ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പറവൂര്‍ മണ്ഡലം മഹല്ല് കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ കെ.ബി. കാസിം ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അധ്യക്ഷത വഹിച്ചു.ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ലത്തീഫ് കെ.എം വിഷയാവതരണം നടത്തി.
വഖഫ് സംരക്ഷണ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുന്നാ ജാന്‍ , എസ് ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍,ജംഇയത്തുല്‍ ഉലമ ഹിന്ദ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബുദ്ദീന് ബാഖവി, വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധി യൂസഫ് മന്നം, പറവൂര്‍ വ്യാപാരി വ്യവസായി സമിതി ഭാരവാഹി കെ എം സലിം, മണ്ഡലത്തിലെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധി പേര് ചര്‍ച്ചാ സംഗമത്തില്‍ പങ്കാളികളായി.
തുടര്‍ന്ന് കെ.എ അമാനുള്ള രക്ഷാധികാരിയായും, നിസാര്‍ അഹമ്മദ് ജനറല്‍ കണ്‍വീനര്‍, ഷാഹുല്‍ ഹമീദ് വെടിമറ, കബീര്‍ എം എ , അനസ് പറവൂര്‍ എന്നിവര്‍ കണ്വീനറന്മാരുമായി പതിനഞ്ചംഗ വഖഫ് മദ്റസ സംരക്ഷണ സമിതി രൂപീകരിച്ചു. ചര്‍ച്ചാ സംഗമത്തിന് മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
RELATED STORIES
മിനി പാകിസ്താൻ മുസ്ലിം തീവ്രവാദം സഖാവിൽനിന്ന് സംഘിയിലേക്ക് ഇനിയെത്ര...
2 Jan 2025 4:39 PM GMTട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി...
2 Jan 2025 2:10 PM GMTഅമിത ടോള്‍ പിരിവ് ചോദ്യം ചെയ്തു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ...
2 Jan 2025 12:56 PM GMTമുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു
2 Jan 2025 12:00 PM GMTകടന്നല് കുത്തേറ്റ് കര്ഷകന് ദാരുണാന്ത്യം
2 Jan 2025 9:16 AM GMT