Kerala

ട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്‌കാരം പിന്‍വലിക്കണം: എസ്ഡിപിഐ

ട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്‌കാരം പിന്‍വലിക്കണം: എസ്ഡിപിഐ
X

കോഴിക്കോട് : കഴിഞ്ഞ ദിവസം മുതല്‍ പരിഷ്‌കരിച്ച റെയില്‍വേ സമയം കോഴിക്കോട് ജില്ലയിലും മലബാര്‍ മേഖലയിലും യാത്രക്കാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

കോഴിക്കോട് നിന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടുന്ന കണ്ണൂര്‍ എക്‌സ്പ്രസിന്റെ സമയം മൂന്നു മണി ആക്കിയാല്‍ നിരവധി യാത്രക്കാര്‍ക്ക് ഉപകാരപ്പെടും എന്ന് നിര്‍ദ്ദേശം പലരും മുന്നോട്ടു വച്ചിട്ടും ഒന്നും സ്വീകരിക്കുവാന്‍ റെയില്‍വേ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. വൈകിട്ട് ആറു മണിക്ക് കോയമ്പത്തൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പോയാല്‍ പിന്നെ വടകര ഭാഗത്തേക്ക് യാത്രക്കാര്‍ക്ക് ഏക ആശ്രയം രാത്രി 10.25 വരുന്ന എക്‌സിക്യൂട്ടീവ് മാത്രമാണ്.

ഷൊര്‍ണൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിന്‍ സമയം നേരത്തെ ആക്കിയത് കാരണം മലബാറിലെ പല സ്റ്റേഷനുകളില്‍ നിന്നും ദിവസ യാത്രക്കാര്‍ക്ക് ഈ ട്രെയിനില്‍ കയറാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ജനങ്ങളെ വളരെ പ്രയാസപ്പെടുത്തുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയം 10. 25 ഉയര്‍ത്തിയതോടെ യാത്ര ദുരിതം വര്‍ദ്ധിച്ചു. ഉച്ചക്ക് 2. 45 നു കോഴിക്കോട് എത്തുന്നവര്‍ എക്‌സ്പ്രസ് പോയാല്‍ പിന്നീട് വൈകിട്ട് 5 മണിക്കുള്ള പരശുറാം എക്‌സ്പ്രസ് മാത്രമാണ് ഉള്ളത്. ഇതിനിടയില്‍ സമയം കുറക്കണം എന്ന് ആവശ്യം പരിഗണിക്കാതിരിക്കുക മാത്രമല്ല എഗ്മോറിന്റെ സമയം നേരത്തെ ആക്കി യാത്രക്കാരെ കൊഞ്ഞനം കുത്തുന്നു. റെയില്‍വേ യാത്രക്കാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ ജലീല്‍ സഖാഫി , വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ കെ ഷെമീര്‍, എ പി നാസര്‍, സെക്രട്ടറി പി ടി അബ്ദുല്‍ കയ്യും , ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍, സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീന്‍ വടകര എന്നിവര്‍ സംസാരിച്ചു





Next Story

RELATED STORIES

Share it