- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി.എന്‍. പ്രസന്നകുമാര്‍. 74 വയസ്സായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി.
കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. കെഎസ് യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹം 1974 ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി.
വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും, ട്രഷററുമായി പ്രവര്‍ത്തിച്ചു. ഒരു ദശകത്തിലേറെ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിച്ചു. എറണാകുളം ടെലികോം ഉപദേശക സമിതിയിലും, പിന്നീട് സംസ്ഥാന ടെലിക്കോം ഉപദേശക സമിതിയിലും അംഗമായിരുന്നു. എറണാകുളം ഡിസിസി ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം രൂപീകൃമായതു മുതല്‍ അതില്‍ സജീവമായി തന്നു. ഫോറത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
പത്രപ്രവര്‍ത്തകരുടെ വേതനം നിര്‍ണ്ണയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച 'മജീദിയ' വേജ് ബോര്‍ഡില്‍ അംഗമായിട്ടുണ്ട്. ഭാര്യ: രജനി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് അധ്യാപികയായി വിരമിച്ചു. മക്കള്‍: അശ്വിന്‍ (ജപ്പാന്‍), അശ്വിനി (കാനഡ), ഐശ്വര്യ (സിംഗപ്പൂര്‍). സഹോദരങ്ങള്‍: പി.എന്‍. അപ്പുക്കുട്ടന്‍ (റിട്ട. പ്രിന്‍സിപ്പല്‍, കേന്ദ്രീയ വിദ്യാലയ, മോസ്‌കോ, റഷ്യ) പി.എന്‍. ജോയി (റിട്ട. ഉദ്യോഗസ്ഥന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്) യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയി സഹോദര പുത്രനാണ്.
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ പൊളിച്ചത് 815 പള്ളികള്‍ ; 12 രാജ്യങ്ങള്‍...
6 Jan 2025 12:18 PM GMTവെസ്റ്റ്ബാങ്കില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു; ആറു...
6 Jan 2025 12:07 PM GMTപി വി അന്‍വറിന് ജാമ്യം; വ്യവസ്ഥകളോ ഉപാധികളോ ഇല്ലെന്ന് അഭിഭാഷകര്‍
6 Jan 2025 11:32 AM GMTഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള...
6 Jan 2025 11:31 AM GMTഎം എന്‍ വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ഐ സി ബാലകൃഷ്ണന് എംഎല്‍എ ...
6 Jan 2025 11:20 AM GMTഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനം; ഒമ്പത് ജവാന്മാര് കൊല്ലപ്പെട്ടു...
6 Jan 2025 10:55 AM GMT